മണി രത്നംത്തിൻ്റെ സംവിധാനത്തിൽ പിറന്ന പൊന്നിയിന്‍ സേൽവൻ്റെ രണ്ടാം ഭാഗത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. എന്നാലിപ്പോൾ സംവിധായകനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 'പൊന്നിയിൻ സെൽവന്റെ' ചരിത്രത്തെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് മണിരത്‌നത്തിനെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. അന്തരിച്ച എഴുത്തുകാരൻ കൽക്കിയുടെ പൊന്നിയൻ സെൽവൻ നോവലിനെ ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതാണെന്നും മണിരത്നം പേര് ദുരുപയോഗം ചെയ്‌തുവെന്നും വാദിച്ചു.
സിനിമ സംവിധായകന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തു, ചരിത്രത്തെ അടിസ്ഥാനമാക്കി, സിനിമയെ സിനിമയാക്കുന്നതിന് മുമ്പ് ശരിയായ ഗവേഷണം നടത്തേണ്ടതായിരുന്നു,' എന്നാണ് ചെന്നൈ അണ്ണാനഗറിൽ നിന്നുള്ള അഭിഭാഷകൻ ചാൾസ് അലക്‌സാണ്ടർ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കൽക്കി കൃഷ്ണമൂർത്തി ചരിത്രത്തിൽ നിന്നുള്ള യഥാർത്ഥ പേരുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് ഹരജിക്കാരൻ അവകാശപ്പെട്ടു.
മണിരത്‌നം ചരിത്രം വളച്ചൊടിച്ചുകൊണ്ട് യുദ്ധ തന്ത്രങ്ങളിൽ മികവ് പുലർത്തിയ ചോളന്മാരെ അപമാനിക്കുകയും ചെയ്തു. അതിനാൽ കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും നൽകിയ പരാതികളിൽ മണിരത്‌നത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജി ഉടൻ കേൾക്കും.
2023 ഏപ്രിൽ 28 നാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുക. പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം കഴിഞ്ഞ സെപ്റ്റംബറിലാണ് റിലീസ് ചെയ്തത്.