തിരുവനന്തപുരം: കേരള ശബ്ദം, നാന സിനിമാവാരിക, കുങ്കുമം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയും സിനിമ - മാധ്യമ മേഖലയിൽ സീനിയർ എന്നറിയപ്പെടുന്ന കൊല്ലം മോഹനെ പ്രേംനസീർ സുഹൃത് സമിതി സ്നേഹാദരവ് നൽകി അനുമോദിക്കുന്നു. ജൂൺ 22 ന് ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു സമീപമുള്ള പത്മ കഫേയിലെ വിനായകഹാളിൽ നടക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി ഉപഹാരവും നടൻ എം.ആർ. ഗോപകുമാർ പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. സംഗീത നാടക അക്കാദമി പുരസ്ക്കാരം ലഭിച്ച ഗായകൻ പന്തളം ബാലൻ, അകകണ്ണിൻ്റെ വെളിച്ചത്തിൽ കീബോർഡ് വായിക്കുന്ന വൈഗ , 50 ഓളം പെരുംപാമ്പുകളെ പിടിച്ച റോഷ്നി , യുവ സാഹിത്യ ക്കാരൻ മിഥുൻ മുരളി, പ്രൊഡക്ഷൻ കൺട്രോളർ ഷാജി തിരുമല എന്നിവരെയും ആദരിക്കും. പ്രേംനസീറിൻ്റെ 98-ാം ജൻമദിനം പ്രമാണിച്ച് പ്രേംനസീർ തത്സമയ ലേഖനമൽസരവും നടക്കും. പ്രമുഖർ പങ്കെടുക്കും.