NEWS

വിക്രത്തിന്‍റെ 'വീര ധീര സൂര'ന് എതിരെ പോലീസില്‍ പരാതി

News

വിക്രം നായകനാകുന്ന പുതിയ ചിത്രമായ ‘വീര ധീര  സൂരന്‍’ എന്ന ചിത്രത്തിനെതിരെ പോലീസില്‍  പരാതി. ചിത്രത്തിന്‍റെ പോസ്റ്റര്‍ യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് പുറത്തിറക്കിയിരിക്കുന്നത് എന്ന് കാട്ടി ചെന്നൈ സിറ്റിപോലീസ് കമ്മീഷണര്‍ക്കാണ്  ഇപ്പോള്‍ പരാതി ലഭിച്ചിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ സെല്‍വന്‍ എന്ന വ്യക്തിയാണ് പരാതിക്കാരന്‍. യുവാക്കൾ കത്തികൊണ്ട് കേക്ക് മുറിക്കുക, കത്തി ഉപയോഗിച്ച്കൊണ്ടുള്ള റീലുകൾ, അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എന്നിവയ്‌ക്കെതിരെയാണ്  പരാതി.  വിക്രം ഇരുകൈകളിലും കത്തി പിടിച്ചു നില്‍ക്കുന്ന പോസ്റ്റര്‍  പൊതുജനങ്ങൾക്കിടയിലും , യുവാക്കൾക്കിടയിലും  തെറ്റായ ആശയം പ്രചരിപ്പിക്കുമെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. അതിനാൽ ഇന്ത്യൻ പീനൽ കോഡ് പ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി പ്രിവൻഷൻ ആക്‌ട് പ്രകാരവും ചിയാൻ വിക്രം, സംവിധായകൻ, ക്യാമറാമാൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. 

ചിറ്റ എന്ന ചിത്രത്തിന്‍റെ  സംവിധായകനായ എസ്. യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവർത്തകരെ കൊണ്ടും സമ്പന്നമാണ്. മലയാളത്തിന്‍റെ പ്രീയ താരങ്ങളായ സിദ്ധിക്കും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


LATEST VIDEOS

Latest