NEWS

പൊന്നിയിന്‍ സെൽവൻ 2 ഉടൻ വരുന്നു; പ്രഖ്യാപനവുമായി ലൈക്ക പ്രൊഡക്ഷൻസ്

News

മണി രത്നംത്തിൻ്റെ സംവിധാനത്തിൽ പിറന്ന പൊന്നിയിന്‍ സേൽവൻ്റെ രണ്ടാം ഭാഗത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തിയ ചിത്രം തമിഴിൽ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. കേരളത്തിൽ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന് കുറിച്ചുള്ള നിർണ്ണായ പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ എത്തുകയാണ്.

ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് പിസ്2 നെ കുറിച്ച് പ്രഖ്യാപനവുമായി എത്തുന്നത്. "കവാടങ്ങൾ തുറക്കൂ, ഞങ്ങൾ പൊന്നിയിൻ സെൽവൻ 2ലേക്ക് മാർച്ച് ചെയ്യുകയാണ്. ഇന്ന് നാല് മണിക്ക് ആവേശകരമായ ഒരു പ്രഖ്യാപനം ഉണ്ടാകും"-ലൈക്ക് പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു.

പ്രേക്ഷകരിൽ ഒരുപിടി ചോദ്യം ബാക്കിയാക്കിയാണ് പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം അവസാനിച്ചത്. 2023 ഏപ്രിൽ 20 ഓടെ രണ്ടാം ഭാഗം ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐശ്വര്യ റായ്, വിക്രം, കാർത്തി, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുന്ദവായ് രാജകുമാരിയുടെ കഥാപാത്രമായാണ് തൃഷ എത്തിയത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


LATEST VIDEOS

Exclusive