NEWS

റോഷൻ ആൻഡ്രുസിന്റെ ഹിന്ദി ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായികയാകുന്നു

News

മലയാളത്തിൽ നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനായ  റോഷൻ ആൻഡ്രുസ്  ബോളിവുഡിലും  പ്രവേശിക്കാൻ പോകുന്നു എന്നും, അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനായി അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നാനയിൽ നൽകിയിരുന്നു. അതേ സമയം ചിത്രത്തിന്റെ  തിരക്കഥ ഒരുക്കുന്നത്  റോഷൻ ആൻഡ്രുസിന്റെ നിരന്തര തിരക്കഥാകൃത്തുക്കളായ ബോബി–സഞ്ജയ് ആണെന്നുള്ള വിവരവും നൽകിയിരുന്നു. ഈ ചിത്രം കുറിച്ചു ഇപ്പോൾ ലഭിച്ചിരിക്കുന്ന പുതിയ വാർത്ത എന്താണെന്നു വെച്ചാൽ ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുവാൻ പോകുന്നു എന്നും,  ഈ സിനിമയിൽ ഷാഹിദ് കപൂറിന്റെ ഒപ്പം നായികയായി അഭിനയിക്കാൻ ബോളിവുഡ് താരവും, തമിഴിൽ വിജയ്‌ക്കൊപ്പം 'ബീസ്റ്റ്' എന്ന ചിത്രത്തിൽ അഭിനയിച്ച പൂജ ഹെഗ്ഡെയെയാണത്രെ തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡ് സിനിമയിലെ പ്രമുഖ നിർമ്മാതാവായ  സിദ്ധാർഥ് റോയ് കപൂർ  നിർമ്മിക്കുന്ന ഈ ചിത്രത്തിന്  'കോയി സാക്ക്' എന്നാണ് പേരിട്ടിരിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്!  തമിഴിൽ '36 വയതിനിലെ'  (ഹൌ ഓൾഡ് ആർ യു- റീമേക്ക്) എന്ന ചിത്രം മുഖേന രംഗപ്രവേശം ചെയ്ത റോഷൻ ആൻഡ്രുസ് ബോളിവുഡിലും വിജയം കൈവരിക്കും എന്ന് പ്രതീക്ഷിക്കാം!


LATEST VIDEOS

Top News