NEWS

Poster Designing Is An Art -Anand Rajendran

News

ഇന്ന് മലയാള സിനിമയില്‍ പോസ്റ്റര്‍ ഡിസൈനിംഗ് സാധ്യതകളെക്കുറിച്ച് മലയാളത്തിന്‍റെ ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍റെ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ആനന്ദ് രാജേന്ദ്രന്‍ 'നാന'യോട് തുറന്നുസംസാരിക്കുന്നു.

പലപ്പോഴും പോസ്റ്റര്‍ ഡിസൈനിങ് സാധ്യതകളെക്കുറിച്ച് പലര്‍ക്കും അറിയില്ല, സിനിമയുമായി കണക്ട് ആയി പോസ്റ്റര്‍ ഡിസൈനിങ് ജോലി സാധ്യതയെക്കുറിച്ച് പറയാമോ?

അങ്ങനെതോന്നുന്നില്ല. സിനിമയിലെ പോസ്റ്റര്‍ ഡിസൈന്‍ അല്ലെങ്കില്‍ ഗ്രാഫിക് ഡിസൈന്‍ മേഖലയ്ക്ക് ഇന്ന് ഏറെ പോപ്പുലാരിറ്റി ഉണ്ടെന്ന് വിശ്വസിക്കുന്നു. ഒരുപാട് ആള്‍ക്കാര്‍ ഇതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. സിനിമ ഇഷ്ടപ്പെടുന്ന ഡിസൈനേഴ്സ് ഒരു ശ്രമം എങ്കിലും നടത്തുന്നുണ്ട്. ഒരുപാട് അന്വേഷണങ്ങള്‍ വരുന്നുണ്ട് ജോലി തേടി. ഡിസൈനേഴ്സിന്‍റെ വര്‍ക്സിന് നല്ല അഭിപ്രായം ഉണ്ടായാല്‍ ഉറപ്പായും അവരെ തേടി അവസരം വന്നിരിക്കും. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഈ മേഖലയില്‍ വിജയിക്കാനും കഴിയും.

ഇല്യൂമിനാര്‍ട്ടിസ്റ്റ് ക്രിയേറ്റീവ്സ് കമ്പനി നെയിം ഇതായിരിക്കണമെന്ന തീരുമാനത്തില്‍ എത്തിയതിന് പിന്നില്‍ എന്തെങ്കിലും?

ലൂസിഫറും എമ്പുരാനും ആണ് ഞങ്ങള്‍ക്ക് വഴിത്തിരിവ് ആയത്. അതിലൊക്കെ ഒരു ഇല്ലുമിനാറ്റി കണക്ഷന്‍ ഉണ്ടായിരുന്നു. അതുമായി കണക്ട് ചെയ്തൊരു പേര്, അങ്ങനെ തെരഞ്ഞെടുത്തതാണ്.

ലൂസിഫര്‍ കഴിഞ്ഞപ്പോള്‍ പോസ്റ്റര്‍ ഡിസൈന്‍ എന്ന രീതിയില്‍ കിട്ടിയ ഐഡന്‍റിറ്റിയെ എങ്ങനെയാണ് ഉപയോഗിച്ചത്?

ലൂസിഫര്‍ പോലൊരു പോര്‍ട്ട് ഫോളിയോ ആരും ആഗ്രഹിക്കുന്ന ഒരു വര്‍ക്ക് ആണ്.
ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും അത്തരമൊരു മൈലേജ് ഉണ്ടായി എന്ന് വിശ്വസിക്കുന്നു. അതുപോലെതന്നെ ഞങ്ങള്‍ക്കും ഒരു പ്രത്യേക പരിഗണന ആ സിനിമയില്‍ വര്‍ക്ക് ചെയ്ത ആള്‍ എന്ന നിലയ്ക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. വലിയ ഹിറ്റായ ചിത്രങ്ങളുടെ ഭാഗമാകുമ്പോള്‍ മാത്രം അല്ല അതൊരു ശ്രദ്ധിക്കപ്പെടുന്ന മൂവി കൂടെ ആണേല്‍ എല്ലാര്‍ക്കും ഗുണം ചെയ്യും. ലൂസിഫറിന്‍റെ ക്യാമ്പയിന്‍ ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് അത് മുന്നില്‍വച്ചുകൊണ്ടുതന്നെയാണ് മറ്റുവര്‍ക്കുകള്‍ അപ്രോച്ച് ചെയ്യുന്നതും.

ഏറ്റവും വലിയ മലയാള സിനിമ, മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, എമ്പുരാന്‍റെ ഭാഗമായപ്പോള്‍ എത്രത്തോളം ഉത്തരവാദിത്തം ഉണ്ടായിരുന്നു?

ഉത്തരവാദിത്തം എല്ലാ സിനിമകള്‍ക്കും കാണിക്കുന്നതുപോലെ തന്നെ ആയിരുന്നു. എമ്പുരാന്‍ വര്‍ക്ക് ചെയ്തപ്പോഴും ആദ്യമാദ്യം ഇതിന്‍റെയൊരു ഹൈപ്പ് ഫാക്ടര്‍ എങ്ങനെ ആണെന്ന് മനസ്സിലായില്ല.

ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ തന്നെ കിട്ടിയ മിക്സഡ് റെസ്പോണ്‍സില്‍ ഞങ്ങള്‍ക്ക് മനസ്സിലായി, ഇതില്‍ കുറച്ചുകൂടി ഷാര്‍പ് ആയിരിക്കണം എന്നുള്ളത്. പൃഥ്വിരാജ് ചേട്ടനുമായി ഒരുപാട് ഡിസ്ക്കഷന്‍സ് ഞങ്ങള്‍ നടത്തി. അതിനുശേഷം സിനിമയുടെ വ്യാപ്തി ടീസറില്‍ നിന്നും കിട്ടിയതോടെ ഞങ്ങള്‍ക്കും കുറച്ചു എളുപ്പമായി.

ഫസ്റ്റ് ലുക്കില്‍ ഉണ്ടായ ടെന്‍ഷന്‍ പിന്നീട് ഉണ്ടായിട്ടില്ല നല്ല ഫ്ളോവില്‍ വര്‍ക്ക് മുന്നോട്ടുപോയി.

പൃഥ്വിരാജിനൊപ്പമുള്ള വര്‍ക്കിങ് പാറ്റേണ്‍ എങ്ങനെയായിരുന്നു?

ഞങ്ങള്‍ ടിയാന്‍ എന്ന സിനിമ തൊട്ടുതന്നെ അദ്ദേഹവുമായി സിങ്ക് ആണ്. അദ്ദേഹത്തിന് കൃത്യമായ ഒരു പോസ്റ്റര്‍ എങ്ങനെവേണം എന്നറിയാം. ഞങ്ങളോട് അത് ബ്രീഫ് ചെയ്യും. എമ്പുരാനില്‍ ലൈവ് ആയി പോസ്റ്റര്‍ ചെയ്യുക എന്നൊരു കണ്‍സെപ്റ്റ് ആയിരുന്നു. ഒരുപാട് അഡീഷണല്‍ ഹൈപ്പ് ഫാക്ടേഴ്സ് ആഡ് ചെയ്യാതെ ഉള്ള ഒരു പാറ്റേണ്‍. കൃത്യമായ ഒരു മീറ്റര്‍ അദ്ദേഹം പറയും, അതുകൊണ്ടുതന്നെ കണ്‍ഫ്യൂഷന്‍ ഇല്ല ഒന്നിനും.

എങ്ങനെയായിരുന്നു സിനിമാ പോസ്റ്റര്‍ ഡിസൈനിലേക്ക് എത്തിപ്പെടുന്നത്?

ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ ആകര്‍ഷിച്ച ഒരു സോഫ്റ്റ് വെയര്‍ ആണ് ഫോട്ടോഷോപ്പ്. പിന്നെ ഏറെ ഇഷ്ടമുള്ള മേഖല സിനിമ, അല്‍പ്പം ആര്‍ട്ടും ഇഷ്ടം. ഇതില്‍പ്പരം ഒരു സ്റ്റാര്‍ട്ട് എനിക്ക് കിട്ടാന്‍ ഇല്ല.

അന്ന് ക്രിയേറ്റ് ചെയ്ത പോസ്റ്റര്‍ ഡിസൈന്‍സ് സോഷ്യല്‍മീഡിയ വഴി ഒരു അറ്റെന്‍ഷന്‍ ഉണ്ടാക്കി. അതുവഴി കുറെ സുഹൃത്ബന്ധങ്ങളും, ഡാര്‍ക്ക് ലാബ് എന്ന കമ്പനിയില്‍ ഒന്ന് രണ്ട് പ്രോജക്ട് ചെയ്തു. അപ്പോഴേക്കും ക്രിസ്റ്റി എന്ന മൂവിയുടെ ഡയറക്ടര്‍ ആല്‍വിന്‍ മുഖേന എസ്ര എന്ന സിനിമയില്‍ അവസരം ലഭിച്ചു.

എന്താണ് ഇവിടെ നിങ്ങള്‍ യൂണിക് ആയി നില്‍ക്കാന്‍ ചെയ്യുന്നത്?

യൂണിക് ആയി നില്‍ക്കാനായി ഒന്നും ചെയ്യുന്നില്ല. ഓരോ സിനിമയ്ക്കും അതിന്‍റേതായ പര്‍പ്പസ് ഉണ്ടെന്ന് വിശ്വസിക്കുന്നു. അത് മനസ്സിലാക്കി ആണ് പ്രോജക്ടില്‍ ഇന്‍വോള്‍വ് ചെയ്യുന്നത്. പ്രോജക്ട് മനസ്സിലാക്കി ചെയ്യുമ്പോള്‍ ചില പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെടും.

ഇത്രയും വര്‍ഷത്തെ കരിയറിനുശേഷം ഏറ്റവും സാറ്റിസ്ഫാക്ഷന്‍ കിട്ടിയ ഒരു പോസ്റ്റര്‍ ഏതായിരിക്കും?

സാറ്റിസ്ഫാക്ഷന്‍ കിട്ടിയ ഒരു പോസ്റ്റര്‍ എന്നുള്ള രീതിയില്‍ എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ പ്രോജക്ടുകള്‍ പറയാന്‍ കഴിയും. ഒരു മൊത്തം ക്യാമ്പയിന്‍ എന്നുള്ള രീതിയില്‍ ആണ് ഞങ്ങള്‍ നോക്കിക്കാണുന്നത്.

പോസ്റ്റര്‍ ഡിസൈനിംഗ് പ്രോസസ് എങ്ങനെയാണ്? നിങ്ങള്‍ സ്ക്രിപ്റ്റ് കേള്‍ക്കാറുണ്ടോ?

പോസ്റ്റര്‍ ഡിസൈനിന്‍റെ ആദ്യഘട്ടം ആ സിനിമ എന്താണെന്നു മനസ്സിലാക്കുക എന്നുള്ളതാണ്.

അതിന്‍റെ കഥയും കഥാപാത്രങ്ങളും ആ സിനിമയുടെ കഥാപാശ്ചാത്തലം അതിന്‍റെ കളറിംഗ് എല്ലാം മനസ്സിലാക്കിയാല്‍ ഒരു ഐഡിയ ഉണ്ടാകും. ചിലര്‍ സ്ക്രിപ്റ്റ് അല്ലെങ്കില്‍ വണ്‍ ലൈന്‍, സച്ചിയേട്ടന്‍ അയ്യപ്പനും കോശിയും സിനിമ തന്നെ കാണിച്ചുതന്നു.

 


LATEST VIDEOS

Interviews