NEWS

പൊട്ടിച്ചിരിപ്പിക്കായി മരണമാസ് ഒരുങ്ങുന്നു.

News


പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ്
ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്. തൻസീർ സലാം, റാഫേൽ പൊഴലിപ്പറമ്പിൽ എന്നിവർ നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


അരുൺകുമാർഅരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും പിന്നീട്ആഡ് ഫിലിം രംഗത്ത് പ്രവർത്തിച്ചു പോരുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിൻ്റെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള കടന്നു വരവ്. 
ജൂലൈ മൂന്ന് ബുധനാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് തുടക്കം കുറിച്ചത്.
ടൊവിനോ തോമസ്സാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.
അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന നിരവധിപ്പേരുടെ സാന്നിദ്ധ്യത്തി ലായിരുന്നു ചടങ്ങ് അരങ്ങേറിയത്.
ബേസിൽ ജോസഫാണ് ഈ ചിത്രത്തിലെ നായകൻ.
ബാബു ആൻ്റെണി ,ആരേഷ് കൃഷ്ണ, സിജു സണ്ണി.
  രാജേഷ് മാധവൻ പുലിയാനം പൗലോസ്, എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കഥ - സിജു സണ്ണി.
തിരക്കഥ - സിജു സണ്ണി  ശിവപ്രസാദ്
ഗാനങ്ങൾ - മുരളി
സംഗീതം - ജെയ് ഉണ്ണിത്താൻ.
ഛായാഗ്രഹണം - നീരജ് രവി.
എഡിറ്റിംഗ്.ചമനം ചാക്കോ.
പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്
മേക്കപ്പ ആർ.ജി. വയനാടൻ
കോസ്റ്റ്യും ഡിസൈൻ - മഷർ ഹംസ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ
നിശ്ചല ഛായാഗ്രഹണം. - ഹരികൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ - എൽദോസെൽസരാജ്.
ജൂലൈ ഇരുപതു മുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.


LATEST VIDEOS

Top News