റിബല്‍ സ്റ്റാര്‍ പ്രഭാസിനു വീണ്ടും മറ്റൊരു നേട്ടം കൂടി. പോയമാസങ്ങളില്‍ എക്സില്‍ (ട്വിറ്റര്‍) ഏറ്റവും കൂടുതല്‍ ഹാഷ് ടാഗുകള്‍ ലഭിച്ച ഏക ഇന്ത്യന്‍ നടന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് ഇപ്പോള്‍ പ്രഭാസിനെ തേടി എത്തിയിരിക്കുന്നത്. എക്സ് ഇന്ത്യയുടെ ഏറ്റവും പുതിയ ലിസ്റ്റിലാണ് പ്രഭാസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹാഷ് ടാഗുകളില്‍ എഴാമതായിട്ടാണ് പ്രഭാസിന്‍റെ സ്ഥാനം. പ്രഭാസ് നായകനായി എത്തിയ സലാര്‍ മികച്ച വിജയമാണ് നേടിയത്. 750 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്നും സലാര്‍ കളക്റ്റ് ചെയ്തത്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം കൽക്കി 2898 എഡി' മെയ് 9 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് കല്‍ക്കിയിലെ പ്രഭാസിന്റെ ക്യരാക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിർമിക്കുന്നത്. 600 കോടി രൂപയാണ് ‘കല്‍ക്കി 2898 എഡി’യുടെ ബജറ്റ്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’.തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്