NEWS

പ്രകൃതിയുടെ പാഠങ്ങളുമായി ആദച്ചായി

News

ഒരു തീൻ മേശക്കു ചുറ്റുമിരുന്ന് അത്താഴഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് തിരുവല്ലയിലെ ഒരു കുടുംബം. 
ഏഴ് വയസ്സുകാരനായ ജോഹാന് മനസ്സിൽ ഒരു സംശയം ഉദിച്ചത് പെട്ടെന്നാണ്.
പപ്പയോടായി ജോഹാൻ ആ ചോദ്യം ചോദിച്ചു.
'ആരാ...ഏറ്റവും വലിയ ജോലിക്കാരൻ..?'
ആ ചോദ്യം കേട്ടപ്പോൾ ജോഹാന്റെ പപ്പ ആദ്യമൊന്ന് ഞെട്ടി. മോന്റെ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി എന്തു നൽകണമെന്ന് ആലോചിച്ചുപോയ ഒരു നിമിഷം. 
സാധാരണ രീതിയിൽ ഫിലോസഫിയുടെ അടിസ്ഥാനത്തിൽ എല്ലാ ജോലിയും സമമാണ്..., ഒരുപോലെയാണ്, എല്ലാ ജോലിക്കാരനും മഹത്വമുണ്ട് എന്നൊക്കെ പറയാം. പക്ഷെ, ഏഴ് വയസ്സുകാരനായ മകനോട് ആ മറുപടി പറഞ്ഞാൽ ഒന്നും മനസ്സിലാകണമെന്നില്ല. എന്തു മറുപടി പറയും എന്ന ആലോചനയിലായിരുന്നു അദ്ദേഹം.
രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതു കൊണ്ട് ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു വിശദമായ മറുപടി നൽകുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹത്തിന് തോന്നി..
എന്നിട്ട് പറഞ്ഞു...നമ്മളിപ്പോൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുകയല്ലെ....ഈ ചോറ് എങ്ങിനെയാണുണ്ടായതെന്നറിയാമോ? 
നെല്ല് വിളയിച്ച്, അരിയാക്കി അത് വേവിക്കുമ്പോഴാണ് ചോറുണ്ടാകുന്നത്. അപ്പോൾ ചോറുണ്ടാക്കുന്ന ആളാണ് ഏറ്റവും വലിയ ജോലിക്കാരൻ. അതായത് കൃഷിയാണ് ഏറ്റവും വലിയ ജോലി. കർഷകനാണ് ഏറ്റവും വലിയ ജോലിക്കാരൻ. 
ഈ ഒരു ആശയത്തിൽ നിന്നുമാണ് തന്റെ പ്രഥമ സിനിമയായ 'ആദച്ചായി'യ്ക്ക് ഒരു ദിശാബോധം കൈവന്നതെന്ന് ഡോക്ടർ ബിനോയ്.ജി. റസ്സൽ പറയുകയുണ്ടായി.


ആദച്ചായി എന്ന കർഷകന്റെയും അയാളുടെ മകൻ അഖിലിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ആദച്ചായി കുട്ടനാട്ടിലെ ഒരു സാധാരണക്കാരനായ കൃഷിക്കാരനാണ്. കൃഷി ഓഫീസറായ മകൻ അഖിൽ പശ്ചിമഘട്ട സംരക്ഷണത്തിനുളള സമിതി സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ രൂപികരിക്കുന്നു. അതിന്റെ കോർഡിനേറ്ററാണ് അഖിൽ. 
പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ചീഫ് ചാന്ദ്‌നി നിർമ്മൽ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
നടൻ ചെമ്പിൽ അശോകനാണ് ആദച്ചായി എന്ന കൃഷിക്കരനെ അവതരിപ്പിക്കുന്നത്.  അഖിലിനെ ഡോക്ടർ ജോജി ജോഷ്വ ഫിലിപ്പോസും ചാന്ദ്‌നിയെ ഡയാന ബിൽസണും പ്രതിനിധീകരിക്കുന്നു. കൂടാതെ പ്രമോദ് വെളിയനാട്, അന്ത്രയോസ്, ജോർ ഡി പൂഞ്ഞാർ, ജോളി ഈശൊ, മേരിക്കുട്ടി, മാക്സ്‌ മില്ലൻ കുര്യൻ നൈനാൻ, സുരഭി സുഭാഷ്, സിബി രാംദാസ്, റുമാ ജിഷ്ണു, ശാന്തകുമാരൻ, അനിൽ ആറ്റിങ്ങൾ, സുജിത്ത്, ജയൻ ചന്ദ്രകാന്തം, സുഘോഷ് വേണുഗോപാൽ, കലാനിലയം സനൽ കുമാർ, ഷാലിൻ ജെയിംസ് ആന്റൊ, വിനോദ് പുളിക്കൽ, സാജോ ജോസഫ്, റയ്‌സ് സുമയ്യ റഹ്മാൻ, ജിമ്മി ആന്റണി, ദീപു കലവൂർ, സുരേഷ് വെളിയനാട്, ശേഷിക മാധവ്, ജൂവാന ഫിലോ ബിനോയ്, ജോഹാൻ ജോസഫ് ബിനോയ്, ആൽബിൻ സിജോ, മുഹമ്മദ് ഷഫീക്ക്, ജൂലിയ മരിയ ബിനോയ്, ലോനപ്പൻ കുട്ടനാട് തുടങ്ങിയവരും അഭിനയരംഗത്തുണ്ട്. 
കഥ സംവിധായകന്റേതു തന്നെയാണ്. തിരക്കഥ- സുനിൽ കെ. ആനന്ദ്, ഡി.ഓ.പി. സുനിൽ. കെ.എസ്, എഡിറ്റിംഗ് സുബിൻ കൃഷ്ണ, ഗാനങ്ങൾ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ. കെ.ആനന്ദ്, വർക്കല ജി.ആർ. എഡ്വിൻ, ഡോ: ഫിലിപ്പോസ് ജോഷ്വാ, മ്യൂസിക് ഡോ: ജോജി ജോഷ്വ ഫിലിപ്പോസ്, വർക്കല ജി.ആർ എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട് ഡയറക്ടർ ജി. ലക്ഷ്മൺ മാലം, കോസ്റ്റ്യൂംസ് ബിനു പുളിയറക്കോണം, മേക്കപ്പ് മധു പറവൂർ, സ്റ്റിൽസ് രാഹുൽ പാമ്പാടി, പോസ്റ്റർ ഡിസൈൻ- ബോസ് മാലം.
ജെ.ജെ പ്രൊഡക്ഷൻസിനുവേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം ഏറ്റവും നല്ല പരിസ്ഥിതി സിനിമയ്ക്കുളള സത്യജിത്ത് റേ അവാർഡ് ഉൾപ്പെടെ നാല് അവാർഡുകൾ സ്വന്തമാക്കി കഴിഞ്ഞു. 
ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോട്ടയത്തുവച്ച് നിർവ്വഹിച്ചു. ട്രെയ്‌ലർ റിലീസ് കോട്ടയത്ത് നടന്ന ഒരു പുരസ്‌ക്കാര ചടങ്ങിൽ ശ്രീകുമാരൻ തമ്പിയുടെ സാന്നിദ്ധ്യത്തിൽ നടക്കുകയുണ്ടായി. 'ആദച്ചായി' അടുത്തുതന്നെ തീയേറ്ററുകളിലെത്തും....
          

 


LATEST VIDEOS

Latest