വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ അതിഥി താരമായി എത്തിയേക്കും. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്. വിനീത് ശ്രീനിവാസന്റെ ശിഷ്യനാണ് ധനഞ്ജയ് ശങ്കർ.
വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിനീത് ശ്രീനിവാസന്റെ ആദ്യം സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' ചിത്രം ദിലീപാണ് നിർമ്മിച്ചത്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നടൻ ഫഹിം സഫറും നടിയും ഭാര്യയുമായ നൂറിൻ ഷെറീഫും ചേർന്നാണ് എഴുതുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കോ-പ്രൊഡ്യൂസർ വി.സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.