അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ വിലാസം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സൂപ്പര്‍ ശരണ്യക്ക് ശേഷം അനശ്വര രാജനും മമിതയും അര്‍ജുന്‍ അശോകനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് പ്രണയ വിലാസം.
പ്രണയവും ക്യാമ്പസും എല്ലാം ചേര്‍ന്ന ഒരു കുടുംബചിത്രമാണ് പ്രണയ വിലാസം. സൂരജ് എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍ ഗോപികയായി മമിത ബൈജു ചിത്രത്തിലെത്തുന്നു.
മിയ, ഹക്കിം ഷാ, മനോജ് കെ.യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ഷാന്‍ റഹ്മാന്‍. മനു മഞ്ജിത്ത്, സുഹൈല്‍ കോയ, വിനായക് ശശികുമാര്‍ എന്നിവരുടേതാണ് വരികള്‍. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.