NEWS

എന്തുകൊണ്ട് പ്രേമലു, എന്തുകൊണ്ട് ഹൃദയം ? ഇത്ര സിമ്പിൾ ആണോ ലൈഫ് ...?

News

പ്രണയവും വിരഹവും ഒരുപരിധിവരെ കാമവുമൊക്കെ ഇന്ന് ജീവിത്തത്തിന്റെ ജസ്റ്റ് ഹാപ്പനിംഗ് സംഗതികൾ മാത്രമാണ്. അതുകൊണ്ട് യുവാക്കാൾക്ക് അത് എൻജോയ് ചെയ്യാനും ലൈറ്റ് ഫീലിൽ ഉൾക്കൊള്ളാനും സാധിക്കുന്നു

തിരുവനന്തപുരം: സമീപകാല മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് പ്രേമലു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റിൽ നിന്ന് ഡ്യൂപ്പര്‍ ഹിറ്റിലേക്കുള്ള ജൈത്രയാത്ര തുടരുമ്പോൾ യുവതലമുറയ്ക്ക് അതൊരാഘോഷവും മുതിര്‍ന്ന തലമുറയ്ക്ക് ഒരു ചോദ്യവുമാണ് മനസ്സിൽ ഉയര്‍ത്തുന്നത്. യുവതലമുറ ആഘോഷിക്കുന്നതിന് പിന്നിലെ കാരണം സിമ്പിൾ ആണ്. കോളേജ്, കൗമാരം, ലഹരി, പ്രണയം, ന‍ര്‍മ്മം, യാത്ര, ആഘോഷം എല്ലാം അവര്‍ക്ക് ഹരമാണ്. അതേസമയം, മുതിര്‍ന്ന തലമുറയുടെ മനസ്സിൽ ഉയരുന്ന ചോദ്യം ഇത്രമാത്രം – ഇത്ര സിമ്പിൾ ആണോ ലൈഫ് ? പ്രണയവും പ്രണയപരജയവും കരിയറും സെറ്റിൽമെന്റുമൊന്നും അവരുടെ കാലഘട്ടത്തിൽ ഇത്രകണ്ട് സിമ്പിൾ ആയിരുന്നില്ല എന്നതാണ് ഇത്തരമൊരു ചോദ്യത്തിന് ഇടമൊരുക്കുന്നത്.

 എന്നാലിന്ന് കാലമേറെ മാറിയിരിക്കുന്നു. പ്രണയവും വിരഹവും ഒരുപരിധിവരെ കാമവുമൊക്കെ ഇന്ന് ജീവിത്തത്തിന്റെ ജസ്റ്റ് ഹാപ്പനിംഗ് സംഗതികൾ മാത്രമാണ്. അതുകൊണ്ട് യുവാക്കാൾക്ക് അത് എൻജോയ് ചെയ്യാനും ലൈറ്റ് ഫീലിൽ ഉൾക്കൊള്ളാനും സാധിക്കുന്നു. ഇത്തരം ലൈറ്റ് ഫീലുകൾ സിനിമകൾക്ക് പ്രമേയമാകുന്നതുകൊണ്ട് മാത്രമാണ് യുവാക്കൾ പ്രേമലു പോലുള്ള ചിത്രങ്ങൾ കാണാൻ തീയേറ്ററിലേക്ക് ഇടിച്ചുകയറുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയവും ഇത്തരത്തിൽ ഒരു കടന്നുകയറ്റമാണ് യുവാക്കൾക്കിടയിലേക്ക് നടത്തിയത്. അതേസമയം, ഇതുൾക്കൊള്ളാൻ സാധിക്കാത്ത മുതിര്‍ന്നതലമുറ ഇത്തരം ചിത്രങ്ങളോട് അകലംപാലിക്കുകയും ചെയ്യുന്നു.

സിനിമ ഒരു കലാരൂപമാണ്. അത് എല്ലാത്തരത്തിലുള്ള ആൾക്കാരുടേയും താത്പര്യങ്ങൾ അഡ്രസ് ചെയ്യേണ്ടതുണ്ട്. ആ അര്‍ത്ഥത്തിൽ പ്രേമലുവും ഹൃദയവും ഒന്നും ഒരു നിരാകരിക്കപ്പെടേണ്ട ചിത്രങ്ങളല്ല. അത്തരം പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവര്‍ അതുകാണട്ടെ. അതേസമം, ഇത്തരം ചിത്രങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ലഹരിയുടെ സാമാന്യവത്കരണവും വിദേശത്തേക്ക് സ്വയം പറിച്ചുനടാനുള്ള ത്വരയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കില്ലേ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റംപറയാനും സാധിക്കില്ല. സിനിമ എന്ന കലാരൂപം തീര്‍ച്ചയായും പ്രേക്ഷകമനസ്സിനേയും നിലപാടുകളേയും സ്വാധീനിക്കും. ഇവിടെ നാം കരുതലോടെ വേണം കാര്യങ്ങളെ സമീപിക്കാൻ. അല്ലെങ്കിൽ ഒരുപക്ഷേ, ജീവിതം വെള്ളിത്തിരിയിലേത് പോലെ അത്ര സിമ്പിളായി പരിണമിച്ചുകൊള്ളണമെന്നില്ല.

വാൽക്കഷണം - എഴുത്തും നിരീക്ഷണവും ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.


LATEST VIDEOS

Exclusive