NEWS

പൃഥ്വിരാജിന്റെ 'കടുവ' തമിഴിലും

News

പൃഥിരാജ് നായകനായി, ഷാജി കൈലാസ് സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്ന 'കടുവ' എന്ന ചിത്രം വൻ വിജയമായിരുന്നു. മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ വൻ പ്രതികരണം ലഭിച്ച ഈ ചിത്രം തമിഴിലും റിലീസാകാനിരിക്കുകയാണ്. തമിഴിൽ മൊഴിമാറ്റം ചെയ്തിട്ടുള്ള 'കടുവ' മാർച്ച് മൂന്നിന് റിലീസാകും എന്നാണു പറയപ്പെടുന്നത്. മലയാള 'കടുവ' ബോക്സ് ഓഫീസില്‍ 50 കോടിയിലധികം കളക്റ്റ് ചെയ്‍തിരുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പൃഥ്വിരാജ്, 'കടുവ'യിൽ വില്ലനായി അഭിനയിച്ച വിവേക് ഒബ്‍റോയ് തുടങ്ങിയ താരങ്ങളും, സംവിധായകൻ ഷാജി കൈലാസും തമിഴ് സിനിമയിലും അറിയപ്പെടുന്നവരാണ്. അതിനാൽ തമിഴിലും ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ വൻ പ്രതികരണം ലഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ റിലീസായി വിജയം വരിക്കുന്ന നിറയെ ചിത്രങ്ങൾ തമിഴിൽ റീമേക്കായി പുറത്തുവന്നിട്ടുണ്ട്. അതുപോലെ മലയാള ഭാഷയിൽ നിന്ന് തമിഴിൽ ഡബ്ബിങ്ങ് ചെയ്തും നിറയെ ചിത്രങ്ങൾ തമിഴിൽ പുറത്തുവന്നു വിജയം കൊയ്തിട്ടുണ്ട്. ആ ലിസ്റ്റിൽ പൃഥ്വിരാജിന്റെ 'കടുവ'യും ചേരുമെന്ന് പ്രതീക്ഷിക്കാം.

 


LATEST VIDEOS

Top News