ഒമർ ലുലു ചിത്രം ഒരു അഡാര്‍ ലവിൽ നായികയായി എത്തി സിനിമ ലോകത്ത് തിളങ്ങിയ നടിയാണ് പ്രിയ വാരിയർ. ഒരു കണ്ണിറുക്കിലൂടെ എല്ലാവരുടെയും കീഴടക്കിയ നടി. അഡാർ ലവ്വിനു ശേഷം ഫോർ ഇയേഴ്‌സ് ആണ് ഒടുവിലായി റീലീസ് ചെയ്ത താരത്തിൻ്റെ മലയാള ചിത്രം. ഇപ്പൊൾ ഒരുപാട് അവസങ്ങൾ താരത്തിന് വന്ന് ചേർന്നുരിക്കുകയാണ്.
പ്രിയ, രജീഷ വിജയനും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ വരുന്ന ‘കൊള്ള’യാണ് ഇനി റിലീസിനൊരുങ്ങുന്നത്. വികെപി സംവിധാനം ചെയ്യുന്ന ‘ലൈവി’ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മംമ്ത മോഹൻ ദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ എന്നിവരാണു മറ്റു താരങ്ങൾ. ‘യാര്യ ടു’ എന്ന ഹിന്ദി സിനിമയിലും താരമുണ്ട്. ഇപ്പോഴിതാ തൻ്റെ ക്രഷിനേകുറിച്ചും ബ്രേക്ക് അപ്പിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
"പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളോടു ക്രഷ് തോന്നിയത്. കല്യാണവും കുട്ടികളുമൊക്കെയായി ജീവിക്കുന്നതു വരെ സ്വപ്നം കണ്ട പൈങ്കിളി പ്രണയമായിരുന്നു അത്. വളരെ കമ്മിറ്റഡ് ആയ മറ്റൊരു പ്രണയമുണ്ടായിരുന്നു. രണ്ടു വർഷം മുൻപ് അതും അവസാനിച്ചു. അമ്മയും അച്ഛനുമെല്ലാം അംഗീകരിച്ച ബന്ധമായിരുന്നു അത്... ബ്രേക് അപ് ആയപ്പോൾ എന്നേക്കാൾ കരഞ്ഞത് അമ്മയാണ്... ഇപ്പോൾ സിനിമ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. 23 വയസ്സല്ലേ, ഇനിയും സമയമുണ്ടല്ലോ...പ്രിയ പറഞ്ഞു.
കൂടാതെ തൻ്റെ ടാറ്റൂവിനേകുറിച്ചും താരം വെളിപ്പെടുത്തി. ആകെ 18 ടാറ്റൂ ഉണ്ടെന്നാണ് നടി പറഞ്ഞത്. "ആദ്യത്തെ ടാറ്റൂ ഇൻഫിനിറ്റിയാണ്, പതിനെട്ടാം വയസ്സിലാണ് അതു ചെയ്തത്. പിന്നെ, വർഷത്തിൽ മൂന്നും നാലും വച്ച്... ഓരോ ടാറ്റൂവിനു പിന്നിലും എനിക്കു മാത്രമറിയാവുന്ന ഓരോ കഥയുണ്ട്....ഒരിക്കൽ അതൊക്കെ പറയാം.."എന്നാണ് പ്രിയ വാരിയർ പറഞ്ഞത്.