തെലുങ്കിലെ പ്രശസ്ത സംവിധായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്തു പ്രഭാസ്, കമൽഹാസൻ, അമിതാബ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിവർ അഭിനയിച്ച ചിത്രമാണ് 'കൽക്കി 2898 എഡി'. 2024-ൽ റിലീസായ ഈ പാൻ ഇന്ത്യൻ സിനിമയിൽ കമൽഹാസൻ വില്ലനായാണ് അഭിനയിച്ചത്. ഈ ചിത്രം 1100 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്.
ഈ ചിത്രത്തിലെ സുമതി എന്ന പ്രധാന കഥാപാത്രത്തെ പ്രശസ്ത ബോളിവുഡ് താരമായ ദീപിക പദുക്കോനെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങിവരികയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപിക പദുകോണേ ആ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ്, ദീപിക പദുകോൺ ഈ ചിത്രത്തിൽ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ വേഷം ചെയ്യാൻ ബോളിവുഡിലെ മറ്റൊരു പ്രശസ്ത താരമായ പ്രിയങ്ക ചോപ്രയെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നും. അത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രിയങ്ക ചോപ്ര ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കും എന്നുതന്നെയാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ! രാജമൗലി സംവിധാനം ചെയ്തു വരുന്ന 'വാരണാസി'യിലും പ്രിയങ്ക ചോപ്രയാണ് അഭിനയിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.