ഹോളിവുഡ് സിനിമാ ലോകത്ത് താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഗായകനായ നിക്ക് ജൊനാസാണ് ഭർത്താവ്. ഒരു വര്‍ഷം മുമ്പാണ് പ്രിയങ്കയും ഭര്‍ത്താവായ പോപ് സൂപ്പര്‍സ്റ്റാര്‍ നിക് ജോനാസും സറോഗസിയിലൂടെ പെൺകുഞ്ഞ് പിറന്നു. ഇരുവരും മാതാപിതാക്കളായ വിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിൻ്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോഴിതാ ആദ്യമായി മകളായ 'മാല്‍ട്ടി മേരി ചോപ്ര ജോനാസി'നെ ആരാധക ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്. ജോനാസ് സഹോദരങ്ങളുടെ 'വോക്ക് ഓഫ് ഫെയിം' ചടങ്ങിലാണ് പ്രിയങ്ക മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മകളുമായെത്തിയത്.
മകളെ കുറിച്ചുള്ള മോശം കമന്റുകള്‍ സ്വീകരിക്കാന്‍ കഴിയുന്നതല്ല. തന്നെ കുറിച്ചു ആളുകള്‍ എന്ത് പറഞ്ഞാലും നേരിടാന്‍ സാധിക്കും, എന്നാല്‍ മകളെ കുറിച്ചുള്ള കമന്റുകള്‍ വേദനിപ്പിക്കുന്നതാണെന്നും ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറയുകയുണ്ടായി.