NEWS

മാളികപ്പുറം വിജയിച്ചു..പലർക്കും അത് അങ്ങോട്ട് സുഖിക്കുന്നില്ല..ഇതോടെ പലർക്കും ചില സുക്കേട് അങ്ങ് ഇളകി...ഇത്ര മനോഹരമായ ഒരു സിനിമ അടുത്തകാലത്തൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല...

News

ഉണ്ണിമുകുന്ദന്റെയും യൂട്യൂബറിൻ്റെയും സീക്രട്ട് ഏജന്റിന്റെയും വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ സജീവമായ വാർത്ത. 'മാളികപ്പുറം' ചിത്രത്തിനെ കുറിച്ചായിരുന്നു തർക്കം. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഉണ്ണിമുകുന്ദന്‍ എന്ന വളർന്ന് വരുന്ന സൂപ്പർ സ്റ്റാറിനെ ഒതുക്കാനുള്ള ചിലരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണോ ചില വിവാദങ്ങള്‍ ഉയർന്ന് വന്നതെന്നെ് പരിശോധിക്കണമെന്ന് അദ്ദേഹം പറയുന്നു.

സജി നന്ത്യാട്ടിന്റെ പ്രതികരണം ഇങ്ങനെ:

''ഒരു യൂട്യൂബ് വ്ലോഗറെ നടന്‍ ഉണ്ണി മുകുന്ദന്‍ തെറി വിളിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ വിവാദം. യൂട്യൂബർ ഉണ്ണി മുകുന്ദനെ പ്രകോപിപ്പിക്കുന്നു. ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തെ വിളിച്ച് മന്യമായി സംസാരിക്കുന്നു. പക്ഷെ സംസാരം അതിര് കടന്നപ്പോള്‍ അദ്ദേഹം യൂട്യബറെ 'മലരേ' എന്ന് വിളിച്ചു. ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം എന്ന നിലയില്‍ ചിലർ ഉയർത്തിക്കൊണ്ടുവരുന്നത്. ഇതിന് മറ്റ് ചില കാര്യങ്ങളുണ്ട്. മാളികപ്പുറം എന്ന് പറയുന്ന ഒരു സിനിമ ഇവിടെ വിജയിച്ചു. പലർക്കും അത് അങ്ങോട്ട് സുഖിക്കുന്നില്ലെന്നതാണ് യഥാർത്ഥ കാരണം. ഹൈന്ദവ സഹോദരന്‍മാർ ഇഷ്ടപ്പെടുന്ന ഹൈന്ദവതയുടെ ഒരു പടമാണ് വിജയിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിപരമായ സിനിമയായ മാളികപ്പുറം ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും കന്നഡയിലും തെലുങ്കിലുമൊക്കെ വന്‍ വിജയമാണ്.

ആരും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഉണ്ണി മുകുന്ദന്‍ ചിത്രമായ മാളികപ്പുറത്തിന് ലഭിച്ചത്. ഇതോടെ പലർക്കും ചില സുക്കേട് അങ്ങ് ഇളകി. നമ്മുടെ നാട്ടില്‍ ജീസസ് എന്ന പേരില്‍ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. അന്ന് എല്ലാ പള്ളികളിലും വായിച്ച കല്‍പ്പന ക്രിസ്ത്യാനികള്‍ ഈ സിനിമ കാണരുതെന്നായിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളേയും മറികടന്നുകൊണ്ട് ക്രിസ്ത്യാനികള്‍ വലിയ തോതില്‍ തിയേറ്ററിലേക്ക് എത്തുകയും ആ പടം വിജയിക്കുകയും ചെയ്തു.

ഹൈന്ദവതയുടെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയെക്കുറിച്ച് ഒരു സിനിമ വന്നപ്പോള്‍ വികാരപരമായും ആത്മീയമായും അതിനെ സ്വീകരിച്ചു. മുസ്ലിം സഹോദരന്മാരും അതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ പടം നിർമ്മിച്ചത് ആന്റോ ജോസഫും മറ്റ് രണ്ട് പേരും ചേർന്നാണ്. മമ്മൂട്ടി ഉള്‍പ്പടേയുള്ളവർ ഈ പടം വിജയിക്കുന്നതിന് വേണ്ടി പ്രചരണത്തിന് വന്നിട്ടുണ്ട്.

മമ്മൂട്ടി ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും അദ്ദേഹം ഇത്തരമൊരു ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നു. എന്നാല്‍ എത്ര ഇടുങ്ങിയ ചിന്താഗതിയാണ് ചിലർ വെച്ച് പുലർത്തുന്നത്. ഈ സിനിമയ്ക്ക് എന്താണ് കുഴപ്പമുള്ളത്. ഇത്ര മനോഹരമായ ഒരു സിനിമ അടുത്തകാലത്തൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. ഉണ്ണി മുകുന്ദന്‍ വലിയ സൂപ്പർ സ്റ്റാർ പദവിയിലേക്ക് വരുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ചിലർ ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഷ്ടപ്പാടുകളിലൂടെ സിനിമയില്‍ വളർന്ന് വന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണിമുകുന്ദനും കൊടുത്തിരിക്കുന്നത്. ഒരാളെ രക്ഷപ്പെടാന്‍ അനുവദിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ഒരു യൂട്യൂബർക്ക് റിവ്യൂ ഇടാനുള്ള അവകാശമില്ലെന്ന് ഞാന്‍ പറയില്ല. ആർക്കും ആരെയും വിമർശിക്കാനുള്ള അവകാശമുണ്ട്. പക്ഷെ മൂന്ന് റിവ്യൂവാണ് ഈ ഒരു ചിത്രത്തിനായി മാത്രം സീക്രട്ട് ഏജന്റെന്ന യൂട്യൂബ് ചാനല്‍ നടത്തിയത്'- സജി നന്ത്യാട്ട് പറഞ്ഞു.

 


LATEST VIDEOS

Top News