ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡെയി സ് ഹോട്ടലിൽ നടന്ന പൂജയ്ക്ക്, മന്ത്രി വി.ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചു.അജിത് മോഹൻ (ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്) പി.വി.ഉഷാകുമാരി (ഡി.ജി.എം ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം) വിനോദ് നായർ (ഖത്തർ ICBF മുൻ പ്രസിഡൻ്റ്) ബാലു കിരിയത്ത്, അനിൽപ്ലാവോട് (സെൻസർ ബോർഡ് മെമ്പർ) ശ്രീലത നമ്പൂതിരി ,ടോണി, അരി സ്റ്റോ സുരേഷ്, ജയകുമാർ, സാജു കൊടിയൻ, രഞ്ജിത്ത് ചെങ്ങമനാട്, ഷിബുലബിൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഓകെ ഫിലിംസിനു വേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന മിസ്റ്റർ ഡീസൻ്റ് അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.സഹനിർമ്മാണം - ജയിംസ് പാലപ്പുറം,കഥ, തിരക്കഥ - ഐ.ജി.മനോജ്, ഛായാഗ്രഹണം - റോണി ശശീധരൻ, പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ, ഗാനങ്ങൾ -ഡോ.സുകേഷ്, സംഗീതം - അനിൽ ഗോപാലൻ, ആലാപനം -ജാസി ഗിഫ്റ്റ്, നജീം അർഷാദ്, എഡിറ്റിംഗ് - വിപിൻ വിജയൻ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സിനി ബാബു, അസോസിയേറ്റ് ഡയറക്ടർ - ജോൺസി മലയിൽ,ചമയം - ബിനോയ് കൊല്ലം,നൃത്തം - രേഖ മാസ്റ്റർ, സ്റ്റിൽ - അനുപള്ളിച്ചൽ, സ്റ്റുഡിയോ - കെ. സ്റ്റുഡിയോസ് കൊച്ചി, പി.ആർ.ഒ- അയ്മനം സാജൻ.
തമിഴ് നായകൻ എയ്ഡൻ നായകനാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും വേഷമിടും.തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം തുടങ്ങും.
അയ്മനം സാജൻ