ഹണിറോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന നവാഗതയായ ആനന്ദിനി ബാല സംവിധനം ചെയ്യുന്ന റേച്ചലിന്റെ എന്ന സിനിമയുടെ സെക്കൻഡ് പോസ്റ്റർ റിലീസായി
ഒരു സ്ത്രീ ഇറച്ചിവെട്ടുകാരിയാവുമ്പോൾ പൊതുസമൂഹത്തിന്റെ കൗതുകവും ഇതുമൂലം അവർക്ക് അഭിമുഖീകരിക്കണ്ടി വരുന്ന പ്രശ്‌നങ്ങളും പ്രധാനമാണ്. 'രാഹുൽ മണപ്പാട്ടിന്റെ ഒരു ചെറുകഥയുടെ സ്വതന്ത്രമായ സിനിമാവിഷ്‌ക്കാരമാണ് റേച്ചൽ.
കേന്ദ്ര കഥാപാത്രമായ റേച്ചലായി അഭിനയിക്കുന്ന ഹണിറോസിന് പുറമെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, സലിംകുമാറിന്റെ മകൻ ചന്തു, രാധിക ഉൾപ്പെടെയുള്ള താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ടൈറ്റിൽ കാർഡ് ബാനർ ബാദുഷ പ്രൊഡക്ഷൻസ് പെൻ ആന്റ് പേപ്പർ, ക്രിയേഷൻസ്, നിർമ്മാണം എൻ.എം. ബാദുഷ, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ, ക്യാമറ സ്വരൂപ് ഫിലിപ്പ്, കഥ രാഹുൽ മണപ്പാട്ട്, തിരക്കഥ, സംഭാഷണം രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ- പ്രൊഡ്യൂസർ ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ, പ്രോജക്ട് കോ- ഓർഡിനേറ്റർ പി.എം. പ്രിയദർശിനി, സംഗീതം ബിജി എം. അങ്കിത് മേനോൻ, എഡിറ്റർ മനോജ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ സുജിത് രാഘവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് സക്കീർ ഹുസൈൻ, കല റസ്‌നേഷ് കണ്ണാടിക്കുഴി, ചമയം രതീഷ് വിജയൻ, വസ്ത്രം ജാക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, ആക്ഷൻ പി.സി സ്റ്റണ്ട്‌സ്, സൗണ്ട് ഡിസൈൻ ശ്രീ ശങ്കർ, പി.ആർ.ഒ എ.എസ്. ദിനേശ്.