തമിഴ് സിനിമയിൽ നൃത്തസംവിധായകൻ, നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി തിളങ്ങി വരുന്ന താരമാണ് രാഘവ ലോറൻസ്. നിലവിൽ 'അധികാരം', 'ദുർഗ്ഗ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് വരുന്ന ഇദ്ദേഹത്തിന്റെ 25-ാമത്തെ സിനിമയുടെ പ്രഖ്യാപനം അടുത്തിടെയാണ് പുറത്തുവന്നത്.തെലുങ്കിൽ 'റൈഡ്', 'വീര' 'ഗില്ലഡി', തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രമേഷ് വർമ്മയാണ് രാഘവ ലോറൻസിന്റെ 25-ാമത്തെ സംവിധാനം ചെയ്യുന്നത്. ഈ ചിത്രം തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിൽ ഒരുങ്ങി പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രം സംബന്ധമായി ഇപ്പോൾ ലഭിച്ചിരിക്കുന്ന മറ്റൊരു പുതിയ വാർത്ത അടുത്തിടെ ഹിന്ദിയിൽ റിലീസായി സൂപ്പർഹിറ്റായ ‘കിൽ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ റീമേക്കാണത്രെ രാഘവ ലോറൻസിന്റെ 25-ാമത്തെ ചിത്രമായി ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഈ ചിത്രത്തിലേക്കുള്ള മറ്റ് അഭിനേതാക്കളെ തിരഞ്ഞെടുത്തുവരികയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്.