വ്യത്യസ്തവും ഗംഭീരവുമായ അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാനാണ് ഫഹദ്ഫാസിൽ. നായകനായും വില്ലനായും അരങ്ങു തകർക്കുന്ന ഫഹദ് ഫാസിൽ അടുത്ത് തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ രാഘവാ ലോറൻസ് നായകനാകുന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ പോകുകയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ ഹിറ്റ് മേക്കർ സംവിധായകനായ ലോഗേഷ് കനകരാജ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ മറ്റൊരു വില്ലനായി തമിഴിലെ പ്രശസ്ത നടനായ എസ്.ജെ സൂര്യയും അരങ്ങേറുന്നുണ്ട് എന്നുള്ള റിപ്പോർട്ടും ഉണ്ട്. 'റോമിയോ', 'സുൽത്താൻ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാഘവാ ലോറൻസിനൊപ്പം ഫഹദ് ഫാസിലും, എസ്.ജെ സൂര്യയും വില്ലന്മാരായ അഭിനയിക്കുന്ന വാർത്ത കോളിവുഡ് സിനിമ ആരാധകർക്കിടയിൽ വളരെ ആകാംക്ഷ ഉണ്ടാക്കിയിട്ടുണ്ട്. അതേ സമയം എസ്.ജെ സൂര്യ, മലയാളത്തിൽ വിപിൻദാസ്, ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒരു ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ് എന്നുള്ള വാർത്തയും മുൻപ് ൽകിയിരുന്നു. ‘ആവേശ’ത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിലും എസ്.ജെ സൂര്യ വില്ലനായിട്ടാണതെ എത്തുന്നത്.