ഒരു ലെജന്‍ററി സംവിധായക (ഷങ്കര്‍)ന്‍റെ സിനിമയിലാണല്ലോ അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ പെരുമാറ്റം എങ്ങനെയായിരുന്നു?
തനിക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് എപ്പോഴും ക്ലാരിറ്റിയുണ്ടാവും. കഥ പറയുമ്പോള്‍ തന്നെ ആ കഥാപാത്രം എങ്ങനെയാണ് ബിഹേവ് ചെയ്യുക. എങ്ങനെയായിരിക്കണം ആ കഥാപാത്രത്തിന്‍റെ മാനറിസവും ബോഡി ലാംഗ്വേജും എന്നൊക്കെ അദ്ദേഹം വ്യക്തമായി പറഞ്ഞുതരും. അതുകൊണ്ട് അഭിനയിക്കാന്‍ വളരെ ഈസിയായിരുന്നു.
കമലിന്‍റെ 'ഇന്‍ഡ്യന്‍ താത്ത' ഗെറ്റപ്പ് അടുത്തിരുന്ന് കണ്ടപ്പോള്‍ എന്തുതോന്നി...?
കമല്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് തന്നെ ആ ഗെറ്റപ്പിലായിരുന്നു. നല്ല പൊരിവെയില്‍ സമയത്താണ് ചെന്നൈയില്‍ ഷൂട്ടിംഗ് നടന്നത്. നോര്‍മല്‍ മേക്കപ്പിന് തന്നെ ഞങ്ങള്‍ക്ക് വിയര്‍ത്ത് ഒഴുകുമായിരുന്നു. എന്നാല്‍ പ്രാസ്തറ്റിക് മേക്കപ്പുമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. എങ്ങനെയാണ് ഇങ്ങനെ മേക്കപ്പിട്ട് അഭിനയിക്കാന്‍ കഴിയുന്നത് എന്ന് ഞാന്‍ അദ്ദേഹത്തോടുതന്നെ ചോദിച്ചു. ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി. കലയോടുള്ള അദ്ദേഹത്തിന്‍റെ അതീവസ്നേഹം നമുക്കെല്ലാം അറിയാം. കലയെ പ്രണയിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും പ്രശ്നമേ അല്ല.
സിനിമയുടെ ഷൂട്ടിംഗ് വര്‍ഷങ്ങളോളം നടന്നുവല്ലോ? അതുകാരണം ആസ് ആന്‍ ആര്‍ട്ടിസ്റ്റ് ഒരുപാട് ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാവുമല്ലോ?
സത്യം പറഞ്ഞാല്‍ കൊറോണ കാരണമാണ് ആ സിനിമയുടെ ഷൂട്ടിംഗ് അത്രയും നാള്‍ നീണ്ടത്. വലിയൊരു ഗ്യാപ്പിനുശേഷം ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍, ഏത് ക്യാരക്ടറിലാണ് ജെല്ലായിരുന്നത് എന്ന് ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്‍റെ ക്യാരക്ടറിന്‍റെ സ്കെയിലിനെ മെയിന്‍റയിന്‍ ചെയ്യുന്നതിലും ചെറിയ ആശയക്കുഴപ്പം ഉണ്ടായി. ഷങ്കര്‍ സാറിന്‍റെ സിനിമ എന്നാല്‍ തന്നെ ബ്രഹ്മാണ്ഡമാണെന്ന് എല്ലാവര്‍ക്കും അറിയാം.
നൂറുപേര്‍ ഉണ്ടാവേണ്ടിടത്ത് ഫ്രെയിമില്‍ രണ്ടായിരം പേര്‍ ഉണ്ടായിരുന്നു. അത്രയധികം ആളുകളെ വെച്ച് സോഷ്യല്‍ ഡിസ്റ്റന്‍സില്‍ ഷൂട്ട് ചെയ്യാന്‍ നന്നേ പ്രയാസപ്പെട്ടു. കൊറോണ നിയന്ത്രണവിധേയമായ ശേഷം മാത്രമാണ് ആശ്വാസമായത്.
ഒട്ടേറെ നായികാകഥാപാത്രങ്ങള്‍ അവതരിപ്പിച്ചു എങ്കിലും നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രം ഏതെങ്കിലും ഉണ്ടോ?
അല്‍പ്പം പോലും മേക്കപ്പില്ലാതെ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. ഗ്രാമീണ പെണ്‍കുട്ടിയായി വളരെ നിഷ്ക്കളങ്കയായി അഭിനയിക്കണം എന്നത് എന്‍റെ വളരെ നാളത്തെ ആഗ്രഹമാണ്. അതുപോലെ ജനഹൃദയങ്ങളില്‍ വളരെക്കാലം നിലച്ചുനില്‍ക്കുന്നപോലെ ഒരു കഥാപാത്രം ചെയ്യണം. കാര്‍ത്തിയ്ക്കൊപ്പം അഭിനയിച്ച 'ധീരന്‍ അധികാരം ഒന്ന്' എന്ന സിനിമ അത്തരത്തിലുള്ള ഒന്നായിരുന്നു. അതുപോലെ, ഫുള്‍ റൊമാന്‍റിക്കായിട്ടുള്ള ഒരു സിനിമയിലും അഭിനയിക്കണം. ഉദാഹരണത്തിന് മണിരത്നം സാറിന്‍റെ 'അലൈപായുതേ' പോലെയുള്ള ഒരു സിനിമ.