NEWS

ഒരിക്കൽ മലയാള സിനിമ അടക്കിവാണ നായികയുടെ ലുക്ക് ഇപ്പോൾ ഇങ്ങനെയാണ്...

News

മലയാള സിനിമയിൽ ഉൾപ്പെടെ തിളങ്ങിയ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. റോക്ക് ആൻഡ് റോൾ സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമാ രം​ഗത്ത് നിറസാന്നിധ്യമായിരുന്നു. അണ്ണൻ തമ്പി, പരുന്ത്, ടു ഹരിഹർ നഗർ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വിജയ നായികയായിരുന്നു. ഇടയ്ക്ക് ഗ്ലാമർ റോളുകളിലേക്കു ചുവടുമാറ്റിയ റായ് ലക്ഷ്മിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ, താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചർച്ചകളിൽ നിറയുന്നത്. 

മരുഭൂമിയിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. റായ് ലക്ഷ്മിയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച. മുഖം തന്നെ മാറിപ്പോയിയെന്നും പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നിങ്ങനെയാണ് ആരാധകരുടെ സംശയം. റായ് ആണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ആരാധകർ പറയുന്നു.

2018ൽ മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് ആണ് റായ് ലക്ഷ്മിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഇടവേളയ്ക്കുശേഷം എത്തുന്നുണ്ട്.


LATEST VIDEOS

Top News