NEWS

രാജകന്യക ആഗസ്റ്റ് 1 ന്

News


മലയാളികൾ കാത്തിരുന്ന... കേരളീയരല്ല..., ലോകം തന്നെ കാത്തിരുന്ന ഒരത്ഭുതം നിറഞ്ഞ സിനിമയുടെ റിലീസ് ഓഗസ്റ്റ് ഒന്നിനാണ്..
വിക്ടർ ആദം സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന സിനിമയെക്കുറിച്ച് വിക്ടർ അവകാശപ്പെട്ടതും പറഞ്ഞതുമായ വാക്കുകളാണ് മേലുദ്ധരിച്ചത്.. 
എറണാകുളത്ത് ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിക്ടർ.. 
ഫാന്റസി ത്രില്ലർ മൂഡിലുള്ള ഈ സിനിമ തമിഴ്‌നാട് കേരള അതിർത്തി പ്രദേശത്താണ് നടക്കുന്നത്.. ഒരു ഗ്രാമം തന്നെയാണ് അന്തരീക്ഷം.. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ പറയുന്നതെന്ന് സംവിധായകൻ പറഞ്ഞു..
 ഒരു ക്രൗണുമായി ബന്ധപ്പെട്ട ഒരു മിത്ത് ഈ സിനിമയെ വേറിട്ട് നിർത്തുന്ന സീക്വൻസാണ്..  വെളളി മേഘങ്ങളിലൂടെ പറന്നുവരുന്ന മാലാഖയാണ് മറ്റൊരു പുതുമയുള്ള കാഴ്ച. ക്രിസ്ത്യൻ സമുദായവും മാതാവും മറ്റും ഈ സിനിമയിൽ കാണാമെങ്കിലും ഇതൊരു ഭക്തി സിനിമയായിട്ടല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നും എല്ലാത്തരം പ്രക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചേരുവകൾ ഈ സിനിമയിലുണ്ടെന്നും വിക്ടർ ആദം പറയുകയുണ്ടായി...
 ഈ സിനിമയിൽ ഒരു അമ്മ വേഷം ചെയ്യുന്ന ആശ അരവിന്ദ് പറഞ്ഞു. 'ഞാൻ മാതാവിന്റെ വലിയ ഒരു ഭക്തയാണ.് കഥ കേട്ടപ്പോൾ തന്നെ ഞാൻ അഭിനയിക്കാൻ തയ്യാറായതു പോലും മാതാവുമായി ബന്ധപ്പെട്ട സ്റ്റോറി ആയതുകൊണ്ടാണ്..
കോട്ടയം രമേശും ഈ സിനിമയിൽ ഒരു മുഖ്യ വേഷം ചെയ്യുന്ന നടനാണ്.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. 
സംവിധായകൻ വിക്ടർ എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ എന്റെ കഥാപാത്രമിതാണെന്ന് പറഞ്ഞു.. അതിലുപരി വിക്ടറിന്റെ സിനിമയോടുള്ള സമീപനവും സദുദ്ദേശവുമാണ് ഞാൻ തിരിച്ചറിഞ്ഞത്...
മലയാള സിനിമയുടെ മുൻകാലഘട്ടങ്ങളിലുണ്ടായിരുന്ന അവതരണ രീതിയിലേക്ക് മലയാള സിനിമ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സംവിധായകനാണ് വിക്ടർ ആദമെന്ന് എനിക്ക് മനസ്സിലായി.. 
ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ ആയിരുന്നു മുഖ്യാതിഥി. മെറീന മൈക്കിൾ,  ആത്മീയരാജൻ, ഡയാന ഹമീദ്, ഭഗത് മാനുവൽ തുടങ്ങിയവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്...
വൈസ് കിംഗ് മൂവീസാണ് നിർമ്മാണം, ഡി.ഓ.പി. അരുൺ കുമാർ ആൻഡ് ആന്റണി ജോസഫ്, എഡിറ്റിംഗ് മരിയ വിക്ടർ, പ്രൊഡക്ഷൻ കൺട്രോളർ- ജോസഫ് വരാപ്പുഴ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -പ്രദീപ് മേനോൻ, 
 ഓഗസ്റ്റ് ഒന്നിന് രാജകന്യക കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും...
 

 


LATEST VIDEOS

Latest