NEWS

രാജമൗലി, മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രമ്മാണ്ഡ ചിത്രത്തിൽ ഈ പ്രശസ്ത ബോളിവുഡ് നടിയും...

News

തെലുങ്കിൽ എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി ഒരു പാൻ ഇന്ത്യൻ സിനിമയായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ആർ.ആർ.ആർ.' ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം എസ്.എസ്.രാജമൗലി തെലുങ്കിലെ മറ്റൊരു മുൻനിര നടനായ മഹേഷ് ബാബുവിനെ നായകനാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്ത മുൻപ് പുറത്തുവന്നതാണ്. 'ആർ.ആർ.ആർ.' റിലീസായത്തിന് ശേഷം ഈ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തി വരികയായിരുന്നു രാജമൗലി. ഇപ്പോൾ ആ ഒരുക്കങ്ങൾ പൂർത്തിയായതിനെ തുടർന്ന് ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം അഭിനയിക്കാനുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് രാജമൗലി എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം മലയാള നടനായ പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്നുവെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പ്രശസ്ത ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയെ എസ്.എസ്.രാജമൗലി തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിജയ്‌ക്കൊപ്പം 'തമിഴൻ' എന്ന തമിഴ് ചിത്രത്തിലും, ഒരുപാട് ഹിന്ദി, ഇംഗ്ലീഷ്, മറാത്തി ചിത്രങ്ങളിൽ പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു തെലുങ്ക് സിനിമയിൽപോലും അഭിനയിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ശരിയാണെങ്കിൽ പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്. ഈ സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.


LATEST VIDEOS

Top News