ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ട്ടിച്ച ചിത്രമാണ് രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'ബാഹുബലി'. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പുറത്തുവന്നു ബോക്‌സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച ഈ രണ്ടു ഭാഗങ്ങളും വിദേശ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയുണ്ടായി. രാജമൗലി ഇപ്പോൾ OTT പ്ലാറ്റ്‌ഫോമിനു വേണ്ടി 'ബാഹുബലി - ക്രൗൺ ഓഫ് ബ്ലഡ്' എന്ന പേരിൽ ഒരു ആനിമേറ്റഡ് വെബ് സീരീസ് നിർമ്മിച്ചിട്ടുണ്ട്. ഈ മാസം 17-ന് റിലീസാകാനിരിക്കുന്ന ഇതിന്റെ പ്രഖ്യാപന ചടങ്ങ് ഈയിടെ ഹൈദരാബാദിൽ നടന്നു. അപ്പോഴാണ് രാജമൗലി 'ബാഹുബലി' മൂന്നാം ഭാഗം ഒരുക്കാനിരിക്കുന്നതു കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആദ്യത്തെ രണ്ടു ഭാഗങ്ങളിലായി രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയുടെ ജീവിത കഥ തയ്യാറായിക്കഴിഞ്ഞുവത്രേ! ഈ കഥയെ ആസ്പതമാക്കിയാണത്രെ മൂന്നാം ഭാഗം ഒരുക്കുന്നത്.
''എന്റെ മനസ്സിൽ ബാഹുബലിക്ക് എന്നും ഒരു സ്ഥാനമുണ്ട്. 'ബാഹുബലി'യുടെ മൂന്നാം ഭാഗം 'ആർആർആർ' പൂർത്തിയാക്കിയ ശേഷം തുടങ്ങാനാണ്പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അത് വൈകിപ്പോയി. 'ബാഹുബലി' മൂന്നാം ഭാഗം തീർച്ചയായും വരും. പ്രഭാസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്'' എന്നും രാജമൗലി അപ്പോൾ പറഞ്ഞിട്ടുണ്ട്. അതിനാൽ 'ബാഹുബലി'യുടെ മൂന്നാം ഭാഗം പുറത്തുവരുമെന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.