NEWS

ഇപ്പോള്‍ സിനിമയൊന്നുമില്ലേ?

News


ഡെന്‍റിസ്റ്റ്, ആക്ടര്‍, മോഡല്‍, സ്പോര്‍ട്സ്മാന്‍ തുടങ്ങിയ മേഖലകളില്‍ കൈത്തഴക്കമുള്ള ആളാണല്ലോ താങ്കള്‍. പക്ഷേ രാജീവ്പിള്ള എന്ന വ്യക്തി പ്രേക്ഷകരുടെയിടയില്‍ ശ്രദ്ധിക്കപ്പെട്ടത് ഇവയില്‍ ഏത് റോളില്‍ ആണ്?

കൂടുതല്‍ ആളുകളും ചോദിക്കുന്നത് 'ഇപ്പോ സിനിമ ഒന്നുമില്ലേ?' എന്നാണ്. ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ഒരു നടന്‍ എന്ന റോളില്‍ തന്നെയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇപ്പോള്‍ സിനിമയൊന്നുമില്ലേ? എന്ന ആളുകളുടെ ചോദ്യത്തിന് താങ്കള്‍ എന്ത് മറുപടിയാണ് കൊടുക്കുക?

കൂടുതലും മലയാളി പ്രേക്ഷകര്‍ ആണ് ഈ ചോദ്യം ചോദിക്കുക. തമിഴിലും തെലുങ്കിലും ഒക്കെ 'ഇപ്പോള്‍ ഏത് സിനിമയാണ് ചെയ്യുന്നത്?' എന്നായിരിക്കും ചോദ്യം. പക്ഷേ മലയാളികളുടെ ഈ ചോദ്യത്തിന് ഞാന്‍ ഫൈന്‍ഡ് ആകാറൊന്നുമില്ല കേട്ടോ. കാരണം അവരെ കുറ്റം പറയാന്‍ പറ്റില്ല, എന്നെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ട് മൂന്ന്- മൂന്നര കൊല്ലത്തോളമായല്ലോ.

അപ്പോള്‍ ഈ മൂന്നുവര്‍ഷത്തെ ഗ്യാപ്പില്‍ എവിടെയായിരുന്നു?

തമിഴിലും തെലുങ്കിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഈ മൂന്നരക്കൊല്ലം ചെയ്തിരുന്നെങ്കില്‍ കിട്ടുമായിരുന്ന സിനിമകളെക്കാള്‍ കൂടുതല്‍ തന്നെ തമിഴിലും തെലുങ്കിലുമായി ചെയ്യാന്‍ പറ്റി എന്നുള്ളതാണ് ഈ ഗ്യാപ്പിലുണ്ടായ വലിയൊരു കാര്യം.

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്ത സമയങ്ങളില്‍ എന്തൊക്കെയാണ് ആക്ടിവിറ്റികള്‍?

മുംബയില്‍ ഞങ്ങള്‍ക്കൊരു തീയേറ്റര്‍ ഗ്രൂപ്പ് ഉണ്ട്. പണ്ട് മുതല്‍തന്നെ ഞാന്‍ അവിടെപ്പോയി ഡ്രാമ ചെയ്തിരുന്നു. അത് ഞാന്‍ ഇപ്പോഴും തുടരുന്നുണ്ട്. എന്‍റെ സന്തോഷത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ഞാന്‍ തന്നെ കണ്ടെത്തുകയാണ് ചെയ്യുക.

മലയാളികള്‍ ആദ്യമായി ഒരു മോഡല്‍ ലുക്കിലുള്ള നടനെ കാണുന്നത് 
താങ്കളിലായിരിക്കും. പക്ഷേ താങ്കള്‍ 2011 ല്‍ ആക്ടീവ് മോഡലിംഗ് ഉപേക്ഷിച്ചതാണ്. 
എന്നാല്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ താങ്കള്‍ക്ക് ഒരു മോഡല്‍ എന്നുള്ള സ്ഥാനം 
വലിയ തോതില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.. അതിനെപ്പറ്റി? 

സത്യത്തില്‍ ഞാന്‍ 2011 ല്‍ മോഡലിംഗ് നിര്‍ത്തിയ കാര്യം വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഇപ്പോഴും അറിയൂ. ഒരു മോഡല്‍ ജീവിക്കാനുള്ള ജീവിതം ഒക്കെ ഞാന്‍ ജീവിച്ചുതീര്‍ത്തതാണ്. അതുകൊണ്ടുതന്നെ എനിക്കിപ്പോളതില്‍ വലിയ താല്‍പ്പര്യം ഒന്നുമില്ല. എന്നാലും വല്ലപ്പോഴുമൊക്കെ മോഡലിംഗ് ചെയ്യാറുണ്ട്. പക്ഷേ അതില്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല.

ഡെന്‍റിസ്റ്റ് ആയിരുന്നല്ലോ, അവിടെ നിന്നുമാണ് ആക്ടിംഗ് മോഹവുമായി ബോംബെയിലേക്ക് പോകുന്നത്. ആക്ടിംഗിലേക്ക് കയറാനുള്ള പടിയായിട്ടാണോ മോഡലിംഗിനെ കണ്ടത്?

ഞാന്‍ ആദ്യം മോഡലിംഗ് തന്നെയായിരുന്നു ചെയ്തിരുന്നത്. എനിക്കൊരു വിചാരമുണ്ടായിരുന്നു, ബോംബെയില്‍ പോയി കുറച്ച് കാലം മോഡലിംഗ് ചെയ്യുന്നതോടുകൂടി നമ്മള്‍ വലിയൊരു ഇന്‍റര്‍നാഷണല്‍ മോഡല്‍ ആയിമാറുമെന്ന്. അതൊരു തെറ്റിദ്ധാരണയായിരുന്നുവെന്ന് മനസ്സിലാക്കുന്നത് ബോംബെയില്‍ ചെന്നിട്ടാണ്. ഇതുപോലെ അവിടെ എത്തിപ്പെട്ടവരുടെ പ്രധാന ആക്ടിവിറ്റിയെന്ന് പറയുന്നത് സിനിമയിലേക്കുള്ള ഓഡിഷന്‍ ചെയ്യുക എന്നുള്ളതായിരുന്നു. ഞാന്‍ ആ ഗ്രൂപ്പില്‍ ആയതുകൊണ്ട് സ്വാഭാവികമായും എന്‍റെ വഴിയും ആ സിനിമയിലേക്ക് തിരിഞ്ഞു.
തുടര്‍ച്ചയായ ഓഡിഷനുകളില്‍ പങ്കെടുത്ത് 32-ാമത്തെ ഓഡിഷനിലാണ് ലിജോ ജോസ് 

പെല്ലിശ്ശേരിയുടെ 'സിറ്റി ഓഫ് ഗോഡി'ല്‍ അഭിനയിച്ചത്...?

ഞാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയില്‍ അഭിനയിച്ചയാളാണ് എന്നുപറഞ്ഞാല്‍തന്നെ ആരും വിശ്വസിക്കില്ല. ലിജോ സാറിന് അബദ്ധം പറ്റിയതുകൊണ്ടായിരിക്കും എന്നെ കാസ്റ്റ് ചെയ്തത് എന്നാണ് ആളുകള്‍ പറയുന്നത്. ഫഹദ്ഫാസില്‍, സൈജുക്കുറുപ്പ് എന്നിവരെ പരിഗണിച്ചതിനുശേഷം ഒരു ഓഡിഷന്‍ വച്ചിട്ടാണ് ആ റോളിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ അതിനുള്ള അംഗീകാരം എനിക്ക് ലഭിച്ചിട്ടില്ല.


LATEST VIDEOS

Interviews