തമിഴിൽ സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന സിനിമകളിലെ മദ്യപാന രംഗങ്ങളും, പുകവലി രംഗങ്ങളും എപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്. ഇതിനു കാരണം ഈ സിനിമകൾ കാണുന്ന കുട്ടികള്‍ അതിനെ അനുകരിക്കുമെന്നതുകൊണ്ടാണ്. മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എങ്കിലും അതുകൊണ്ടൊന്നും പ്രയോജനമില്ല. അതുകൊണ്ടാണ് തമിഴ്‌നാട്ടിൽ തുടർന്ന് ചില സാമൂഹിക പ്രവർത്തകർ സിനിമകളിലെ പുകവലി രംഗങ്ങളെയും, മദ്യപാന രംഗങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പോരാട്ടങ്ങൾ നടത്തിയിരിക്കുന്നത്.
നെൽസൺ സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്ന രജനികാന്ത് ചിത്രമായ 'ജയിലർ' എന്ന ചിത്രത്തിലും, അടുത്ത് തന്നെ പുറത്തുവരാനിരിക്കുന്ന വിജയ്‌യുടെ 'ലിയോ' എന്ന ചിത്രത്തിലും പുകവലിക്കുന്ന രംഗങ്ങൾ ഏറെയുണ്ട്. 'ജയിലർ’ സിനിമയുടെ ക്ലൈമാക്‌സ് സീനിൽ വരുന്ന രജനികാന്ത് സിഗാർ വലിക്കുന്ന രംഗങ്ങൾ സാമൂഹിക പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ മദ്യപാനവും, പുകവലിയും തന്റെ ജീവിതത്തെ ബാധിച്ചുവെന്ന് രജനികാന്ത് സംസാരിച്ചിരുന്നു. അങ്ങിനെയുള്ള രജനികാന്ത് തന്നെ സിനിമയിൽ വീണ്ടും പുകവലിക്കുന്ന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ശരിയാണോ? എന്ന ചോദ്യമാണ് ഇപ്പോൾ സാമൂഹിക പ്രവർത്തകർ ഉയർത്തിയിരിക്കുന്നത്. രജനികാന്തിന്റെ പഴയ സിനിമകളിൽ പുകവലിക്കുന്ന രംഗങ്ങൾ ഏറെയുണ്ട്. ഒരു ഘട്ടത്തിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഇനി പുകവലിക്കുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് രജനികാന്ത് തീരുമാനാമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ രജനികാന്ത് അതെയെല്ലാം മറന്നു വീണ്ടും പുകവലി രംഗങ്ങളിൽ അഭിനയിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാൻ പറ്റാത്ത ഒരു വിഷയമാണ്. ഇതിനായി ഇനിയും പോരാട്ടങ്ങൾ നടത്തേണ്ടതായിരിക്കും.
രജനികാന്തിനെ പോലെ നിറയെ ആരാധകർ ഉള്ള ഒരു താരമാണ് വിജയ്യും . അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന വിജയ്‌യുടെ 'ലിയോ' എന്ന ചിത്രത്തിലും നിറയെ പുകവലി രംഗങ്ങൾ ഉണ്ട്. ഈയിടെ പുറത്തുവന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ വിഡീയോകളിൽ അത് വ്യക്തവുമാണ്. ഇങ്ങിനെയുള്ള രംഗങ്ങളെ ചിത്രത്തിന്റെ സംവിധായകരും, താരങ്ങളും ഒഴിവാക്കണം. ഇല്ലെങ്കിൽ വളർന്നു വരുന്ന പുതിയ തലമുറയുടെ ഭാവി നശിക്കുന്നതായിരിക്കും. അതേ സമയം മദ്യപാന പുകവലി രംഗങ്ങള്‍ പൂര്ണ്ണകമായി ഒഴിവാക്കിയാല്‍ മാത്രമേ സെന്സാര്‍ ബോര്ഡ്ി പ്രദര്ശണനാനുമതി നല്കാാവൂ എന്നുള്ള ആവശ്യവും ചില സാമൂഹ്യ പ്രവർത്തകർ സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ താരങ്ങളും, സംവിധായകരും എന്ത് തീരുമാനമാണോ എടുക്കുവാൻ പോകുന്നത് എന്നത് കാത്തിരുന്നു തന്നെ കണ്ടറിയണം.