സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജേഷ്ഠ സഹോദരനാണ് സത്യനാരായണ റാവ്. 80 വയസ്സായ സത്യനാരായണ റാവും ഇപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിക്കാനിരിയ്ക്കുകയാണ്. 'മാമ്പഴ തിരുടി' എന്ന ചിത്രം മുഖേനയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. രജിനികാന്തിന്റെയും, സത്യനാരായണ റാവിന്റേയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരി ജില്ലയിലെ നാച്ചികുപ്പത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണവും ഇപ്പോൾ അവിടെ നടന്നു വരികയാണ്. സത്യനാരായണ റാവ് ഏറ്റു നടിക്കുന്ന കഥാപാത്രം കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിട്ടില്ല.
നിലവിൽ രജനികാന്തിന്റെ മക്കളായ ഐശ്വര്യയും, സൗന്ദര്യയും, മരുമകനായ ധനുഷും സിനിമയുമായി ബന്ധമുള്ളവരാണ്. ഇവരെ തുർന്ന് ഇപ്പോൾ രജനികാന്തിന്റെ ജേഷ്ഠ സഹോദരനും സിനിമയിലേക്ക് വന്നിരിക്കുകയാണ്. രജനികാന്തിന്റെ സഹോദരൻ എന്ന നിലയിലാണ് സത്യനാരായണ റാവു ഇതുവരെ അറിയപ്പെട്ടു വന്നത്. ഇനി നടനായും അറിയപ്പെടുവാനിരിക്കുകയാണ്. രജനികാന്തിന്റെ ചെറു പ്രായത്തിൽ കുടുംബം ദുരിതത്തിലായപ്പോൾ, അനുജന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ജേഷ്ഠനായ സത്യനാരായണ റാവ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടത്രെ! അതിനാൽ രജനികാന്ത് തന്റെ ജേഷ്ഠനെ പിതാവിന്റെ സ്ഥാനത്തിലാണ് എപ്പോഴും കണ്ടു വരുന്നത്. രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനിരുന്ന സമയത്തിലും അനുജൻ രജിനികാന്തിന് ജേഷ്ഠനായ സത്യനാരായണ റാവ് വലിയ പിന്തുണ നൽകിയിരുന്നു.