രജനികാന്ത് നായകനായി അഭിനയിച്ച് നെൽസൺ സംവിധാനം ചെയ്ത 'ജയിലർ' വമ്പൻ വിജയമായതിനെ തുർന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങാനിരിക്കുകയാണല്ലോ! അടുത്തിടെയാണ് 'ജയിലർ-2'ൻ്റെ ഔദ്യോകിക പ്രഖ്യാപനം ടീസർ രൂപത്തിൽ പുറത്തുവന്നത്. മികച്ച സ്വീകാര്യതയാണ് ഈ ടീസറിന് ലഭിച്ചത്. ലോകേഷ് കനകരാജിൻ്റെ 'കൂലി'യിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ഏപ്രിൽ മാസം മുതൽ രജനികാന്ത് 'ജയിലർ-2'വിൻ്റെ ഷൂട്ടിംഗിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഒരുപാട് പ്രമുഖ താരങ്ങൾ അണിനിരക്കാനിരിക്കുന്ന ഈ ചിത്രം വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കാൻ സംവിധായകൻ നെൽസൺ തീരുമാനിച്ചതായി ഒരു റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകൾ കൂടാതെ ഇംഗ്ലീഷ് ഭാഷയിലും ഒരുക്കി റിലീസ് ചെയ്യാനുള്ള തീരുമാനം എടുത്തിട്ടുണ്ട് നടക്കുകയാണ് എന്നുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഇങ്ങിനെയുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനാൽ ആരാധകർ ഈ ചിത്രത്തിന്റെ റിലീസിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.