രജനികാന്ത് ഇപ്പോൾ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടൈയ്യൻ' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുപതി, മഞ്ജു വാര്യർ, റിതിക സിംഗ്, തുഷാര വിജയൻ തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ഇത് രജനികാന്ത് അഭിനയിക്കുന്ന 170-മത്തെ ചിത്രമാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതും ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭി നയിക്കാനിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ഇത് രജനികാന്തിന്റെ 171-ത്തെ ചിത്രമാണ്. ഈ സാഹചര്യത്തിലാണ് രജനികാന്ത് അഭിനയിക്കുന്ന അടുത്ത ചിത്രം നിർമ്മിക്കുന്നത് ഞാനാണ് എന്ന് ഔദ്യോഗികമായി പ്രശസ്ത ബോളിവുഡ് നിർമ്മാതാവും, സംവിധായകനുമായ സജിത്ത് നദിയാദ്‌വാല പ്രഖ്യാപിച്ചിരിക്കുന്നത്. രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് ശേഷമുള്ള ചിത്രമാണ് ഇദ്ദേഹം നിർമ്മിക്കുന്നത് എന്നാണു പറയപ്പെടുന്നത്. അതേ സമയം ഈ ചിത്രം ഹിന്ദിയിലാണോ തമിഴിലാണോ ഒരുങ്ങാൻ പോകുന്നത് എന്നത് കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. അത് സംബന്ധമായുള്ള വാർത്തകൾ അടുത്ത് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.