NEWS

രജനികാന്ത്, കാർത്തിക് സുബുരാജ് കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം...

News

 'വേട്ടയ്യൻ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് ഇപ്പോൾ  ലോകേഷ് കനരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്  'സൺ പിക്‌ചേഴ്‌സ്' നിർമ്മിക്കുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ  ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. അനിരുദ്ധ് സംഗീതം നൽകുന്ന ചിത്രം ഓഗസ്റ്റ് 10-ന് അല്ലെങ്കിൽ ദീപാവലി ആഘോഷ സമയതതോ റിലീസാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. 
 

 'കൂലി'ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് രജനികാന്ത്  അഭിനയിക്കുന്നത്.  ഇതിന്റെ ഷൂട്ടിങ്ങ് ഈയിടെ ആരംഭിച്ചു. രജനികാന്ത് അഭിനയിക്കുന്ന ആദ്യത്തെ രാണ്ടാം ഭാഗ ചിത്രമാണ് ഇത്. ഈ ചിത്രം നിർമ്മിക്കുന്നതും 'സൺ പിക്ചേഴ്സ്' തന്നെയാണ്. 'ജയിലർ' രണ്ടാം ഭാഗത്തിൻെറ  ചിത്രീകരണം തുടങ്ങിയിട്ടേയുള്ളൂ. അതിനുള്ളിൽ തന്നെ രജനികാന്തിന്റെ അടുത്ത ചിത്രം കുറിച്ചുള്ള വാർത്തകളും ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അതനുസരിച്ച്  'ജയിലർ-2'ന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ  രജനികാന്ത് അഭിനയിക്കാൻ പോകുന്നത്. 2019-ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'പേട്ട' എന്ന സിനിമയിൽ രജനികാന്തായിരുന്നു നായകനായി അഭിനയിച്ചത്. രജനികാന്തും  കാർത്തിക് സുബ്ബരാജും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്  ഐശ്വരി ഗണേഷിന്റെ 'വേൽസ് ഫിലിം ഇന്റർനാഷണൽ' ആണെന്നുള്ള റിപ്പോർട്ടുമുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രേ!


LATEST VIDEOS

Top News