NEWS

രജനികാന്ത്, ലോഗേഷ് കനകരാജിന്റെ 'കൂലി'യിൽ ഈ മലയാളി താരവും...

News

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'കൂലി'. 'ലിയോ' എന്ന വിജയ് ചിത്രത്തിന് ശേഷം ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. രജിനിക്കൊപ്പം നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ സാഹിർ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ മലയാളി നടിയായ റെബ മോണിക്ക ജോണും ജോയിൻ ചെയ്തിട്ടുണ്ട്. 'പൈപ്പിൻ ചുവട്ടിലെ പ്രണയം', 'മിഖായേൽ' തുടങ്ങിയ ചില മലയാള സിനിമകൾ മൂലം മലയാളി പ്രേക്ഷകർക്ക് പരിചയമായ റെബ മോണിക്ക ജോൺ 'ജഗറുണ്ടി' വിജയുടെ 'ബിഗിൽ' തുടങ്ങിയ തമിഴ് സിനിമകളിലും, ചില തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ്. കൂലിയിൽ ഒരു പ്രധാന കഥാപാത്രമാണ് റെബ മോണിക്ക ജോൺ അവതരിപ്പിക്കുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്. സൺ പിക്ച്ചർസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം നൽകുന്നത്.


LATEST VIDEOS

Top News