NEWS

രജനീകാന്ത് ജയ്‌സാല്‍മീറില്‍, ജയിലര്‍ പുരോഗമിക്കുന്നു

News

സ്റ്റയില്‍ മന്നന്‍ രജനീകാന്ത് തന്‍റെ പുതിയ ചിത്രമായ ജയിലറുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ എത്തി.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്‌. ജയ്‌സാല്‍മീറില്‍ കാറിലിരിക്കുന്ന രജനിയെ സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ശ്രമിക്കുന്നതിന്‍റെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പൂര്‍ണ്ണമായും ആക്ഷന്‍ പാക്കേജില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നാ, രമ്യകൃഷ്ണന്‍,മോഹന്‍ലാല്‍,ജാക്കി ഷോറോഫ്,യോഗി ബാബു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.ദീപാവലി റിലീസായിട്ടാണ് ജയിലര്‍ തീയേറ്ററുകളില്‍ എത്തുന്നത്.തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ഉലകനായകന്‍റെ ചിത്രമാണ് ഇന്ത്യന്‍- 2. ഇന്ത്യന്‍- 2 എത്തുന്നതും ദീപാവലി റിലീസായിട്ടാണ്.ഈ രണ്ട് സിനിമകളുടെയും റിലീസ് മുമ്പ് നിശ്ചയിച്ചിരുന്ന ഡേറ്റിൽ നിന്നും പല കാരണങ്ങള്‍ മൂലം മാറ്റിയിരുന്നു. 2023 നവംബർ 10 നായിരിക്കും ജയിലറും ഇന്ത്യൻ 2 വും തിയറ്ററുകളിൽ എത്തുക . ഏകദേശം 18 വർഷത്തിന് ശേഷമാണ് രജനിയുടെയും കമൽഹാസന്റെയും ബോക്‌സ് ഓഫീസിൽ ഏറ്റമുട്ടാൻ പോകുന്നത്. 2005 ൽ റിലീസായ ചന്ദ്രമുഖിയും മുംബൈ എക്‌സ്‌പ്രസും ബോക്‌സ് ഓഫീസിൽ അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്‌. അന്ന് മുംബൈ എക്സ്പ്രസ് പരാജയപ്പെട്ടു. എന്നാൽ രജനിയുടെ സിനിമ ഹൊറർ ചിത്രം ചന്ദ്രമുഖി വലിയ വിജയമാണ് നേടിയത്.


LATEST VIDEOS

Top News