NEWS

ചെന്നൈയിൽ 12 ഏക്കറിൽ വൻ ആശുപത്രി പണിയുന്ന രജനികാന്ത്

News

 തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'വേട്ടൈയ്യൻ'  എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ജയ്ബീം' എന്ന ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്തു വരുന്ന ഈ ചിത്രം 'ലൈക്ക' പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി. ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനഗരാജ് സംവിധാനം ചെയ്‌യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്.
 

ഇതിനിടെയാണ് രജനികാന്ത് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചെന്നൈ തിരുപ്പോരൂരിലെ രജിസ്ട്രാർ ഓഫീസിൽ എത്തുന്നതും അവിടെ പുതുതായി വാങ്ങിയ 12 ഏക്കറോളം വരുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ നടക്കുന്നതും. ഈ വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.  രജനികാന്ത് വാങ്ങിയിരിക്കുന്നു ഈ സ്ഥലത്തിൽ താരം വലിയ ഒരു ആശുപത്രി നിർമ്മിക്കാൻ പോകുകയാണത്രെ!    പാവപ്പെട്ടവർക്ക് ഉയർന്ന നിലവാരത്തിലുള്ള സൗജന്യ ചികിത്സ നൽകാൻ തീരുമാനിച്ചാണത്രെ രജനികാന്ത് ഈ ആശുപത്രി നിർമ്മിക്കുന്നത്. അതോടൊപ്പം മറ്റുള്ളവർക്കും ഈ ആസ്പത്രിയിൽ ഉയർന്ന നിലവാരത്തിലുള്ള ചികിത്സ നേടാനും സൗകര്യം ഒരുക്കുന്നുണ്ടത്രേ! ആശുപത്രിയുടെ നിർമ്മാണ  പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. 
 

കുറച്ചു വർഷങ്ങൾക്ക് മുൻപ് രജനികാന്ത് ചെന്നൈ കോടമ്പാക്കത്തിൽ 'ശ്രീരാഘവേന്ദ്ര' എന്ന പേരിൽ  ഒരു കല്യാണ മണ്ഡപം നിർമ്മിച്ചിരുന്നു.  ഈ കല്യാണ മണ്ഡപം നിർമ്മിക്കുമ്പോഴും പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഈ മണ്ഡപത്തിൽ വിവാഹങ്ങൾ നടത്താം എന്ന പ്രഖ്യാപനം രജനികാന്ത് നടത്തിയിരുന്നു. എന്നാൽ ആ കല്യാണ മണ്ഡപം പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷം രജനികാന്ത് പ്രഖ്യാപിച്ചതുപോലെ വാടകയിൽ ഇളവുകളൊന്നും നൽകിയിരുന്നില്ലെന്നും പറയപ്പെട്ടിരുന്നു. അതുപോലെ തന്നെയാകുമോ രജനികാന്ത് നിർമ്മിക്കാനിരിക്കുന്ന ആസ്പത്രിയുടെ കാര്യവും എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകരും, പൊതുജനങ്ങളും!


LATEST VIDEOS

Top News