NEWS

രജനികാന്ത്- ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം ഉടൻ

News

തമിഴ് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ സംവിധായകനായ ലോഗേഷ് കനകരാജ് ഇപ്പോൾ ഒരുക്കി വരുന്ന ചിത്രം വിജയ് നായകനാകുന്ന 'ലിയോ'യാണ്. 'മാസ്റ്റർ' എന്ന ചിത്രത്തിനു ശേഷം ലോഗേഷും, വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. 'ലിയോ'യുടെ റിലീസിനു ശേഷം ലോഗേഷ് കനകരാജ് 'കൈതി'യുടെ രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യുന്നത് എന്നാണു വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ലോഗേഷ് കനകരാജ് അടുത്ത് തന്നെ രജനികാന്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനും ഒരുങ്ങി വരികയാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തു വന്നു വൈറലായിരിക്കുന്നത്.

രജനികാന്ത് ഇപ്പോൾ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'ജയിലറി'ലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനു ശേഷം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലും ഒരു ചെറിയ കഥാപാത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ്. ഇതിനെ തുടർന്ന് 'ജയ് ബീം' ഫെയിം ജ്ഞാനവേൽവേൽ സംവിധാനം ചെയ്യുന്ന, ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. ഇത് രജനികാന്തിന്റെ 170-മത്തെ ചിത്രമാണ്. ഇതിനു ശേഷമുള്ള ചിത്രമാണത്രെ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. ഇത് സംബന്ധമായി രജനികാന്തും, ലോകേഷ് കനകരാജുവും ഈയിടെ നേരിൽ കാണുകയും, ചർച്ചകൾ നടത്തുകയും ചെയ്തു എന്നും പറയപ്പെടുന്നുണ്ട്. 'ലിയോ'യുടെ ചിത്രീകരണം തീർന്നതും ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നും, ഈ ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണലായിരിക്കുമെന്നും പറയപെടുന്നുണ്. കാരണം കമൽഹാസന് വേണ്ടി രജനികാന്ത് ഒരു ചിത്രത്തിൽ അഭിനയിക്കുന്നതായും, ആ ചിത്രം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്നതായും മുൻപ് വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ചൊന്നും വാർത്തകൾ പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അതിനാൽ 'കൈതി'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നീട്ടിവെക്കാനാണ് സാധ്യത എന്നും പറയപ്പെടുന്നുണ്ട്. .


LATEST VIDEOS

Top News