തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കന്നഡ നടൻ ശിവരാജ്കുമാർ, മലയാള സിനിമയിലെ മോഹൻലാൽ, തെലുങ്ക് നടൻ സുനിൽ, രമ്യാകൃഷ്ണൻ, തമന്ന, യോഗി ബാബു, വിനായകൻ, വസന്ത് രവി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷെറാഫും ജോയിൻ ചെയ്തിട്ടുണ്ട് എന്നുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. വിജയ്‌യിന്റെ ഒപ്പം 'ലിയോ' എന്ന ചിത്രത്തിലും അഭിനയിക്കുന്ന ജാക്കി ഷെറാഫ് ഇതിനു മുൻപ് 'ആരണ്യകാണ്ഡം', വിജയ്-യിന്റെ 'ബിഗിൽ' തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
'സൺ പിക്‌ചേഴ്‌സ്' നിർമ്മിക്കുന്ന 'ജയിലറി'ന്റെ ചിത്രീകരണം നടന്നു വരുന്ന സാഹചര്യത്തിലാണ് ജാക്കി ഷെറാഫ് ഇതിൽ ജോയിൻ ചെയ്തിരിക്കുന്നത്.