രജനികാന്തിന്റെ പുതിയ ചിത്രത്തിന് ‘വേട്ടയ്യൻ' എന്നാണു പേരിട്ടിരിക്കുന്നത്
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത്, ഇന്നലെ തന്റെ 73-ാം ജന്മദിനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് രജനികാന്ത് ഇപ്പോൾ അഭിനയിച്ചു വരുന്ന, ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടക്കുകയുണ്ടായി. അതനുസരിച്ച് രജനികാന്തിന്റെ പുതിയ ചിത്രത്തിന് ‘വേട്ടയ്യൻ' എന്നാണു പേരിട്ടിരിക്കുന്നത്. ടൈറ്റിൽ ടീസർ മുഖേനയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കുറി വെച്ചാ ഇരൈ വിഴണും' എന്ന ഡയലോഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. 'ചന്ദ്രമുഖി' എന്ന ചിത്രത്തിൽ രജനികാന്ത് വേട്ടയ്യൻ എന്ന കഥാപത്രം അവതരിപ്പിച്ചിരുന്നു. അപ്പോൾ ആ കഥാപാത്രം സംസാര വിഷയമാകുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ ഇപ്പോൾ ആരാധകർ ‘വേട്ടയ്യൻ' എന്ന ടൈറ്റ്‌ലിനെ സോഷ്യൽ മീഡിയയിൽ വൈറലാക്കി വരികയാണ്.