തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ 'ജയിലർ' എന്ന സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്തു വരുന്ന ഈ സിനിമയ്ക്കു ശേഷം തന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. ഇത് രജനികാന്തിന്റെ 169-മത്തെ ചിത്രമാണ്. ഈ സിനിമയ്ക്കു ശേഷം, അതായത് രജനികാന്തിന്റെ 170-മത്തെ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് തമിഴിൽ പുറത്തുവന്നു സംസാരവിഷയമായ 'ജെയ്ഭീം' എന്ന സിനിമ സംവിധാനം ചെയ്ത ടി.ജെ. ജ്ഞാനവേലാണ് എന്നുള്ള റിപ്പോർട്ട് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. ഇപ്പോൾ ആ വാർത്ത യാഥാർഥ്യമായിട്ടുണ്ട്. അതിനെ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടുണ്ട്.
'തലൈവര്‍-170' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്യാനാണ് ആലോചന. പ്രശസ്തമായ 'ലൈക്ക പ്രൊഡക്ഷൻ'സാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' നിർമ്മിക്കുന്നതും ഈ സ്ഥാപനം തന്നെയാണ്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടിലെങ്കിലും 'ജെയ്ഭീം' പോലെ ഒരു സാമൂഹ്യ വിഷയത്തെ ആസ്പതമാക്കിയായിരിക്കും ചിത്രം എന്നാണു പറയപ്പെടുന്നത്.