വേട്ടയ്യന് വേണ്ടി രജനി വാങ്ങുന്നത് 125 കോടി രൂപ. ഒരു സിനിമയ്ക്ക് വേണ്ടി ഒരു ഇന്ത്യന്‍ താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്നാണിത്. അമിതാഫ് ബച്ചന് ഏഴ് കോടിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു വേട്ടയ്യനിൽ മുഴുനീളെ കഥാപാത്രത്തെയല്ല അദ്ദേഹം അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്. മഞ്ജു വാര്യര്‍ക്ക് 2 മുതല്‍ 3 കോടി വരെയെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍പറിവിന്‍റെ ഹൈ - വോള്‍ട്ടേജ് ആക്ഷന്‍ സ്വീക്വന്‍സുകള്‍ കൊണ്ട് സംമ്പന്നമായിരിക്കും വേട്ടയ്യന്‍. ഒക്ടോബര്‍ 10 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് ഗംഭീര അഡ്വാന്‍സ് ബുക്കിങ്ങുകള്‍ ആണ് നടക്കുന്നത്. അമേരിക്കയിൽ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 5000 ടിക്കറ്റുകൾ വിറ്റുപോയപ്പോൾ 97,000 ഡോളർ (ഏകദേശം ഒരുകോടി ലഭിച്ചു )എന്നാണ് വിവരം. യു.എ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ കുടുംബ പശ്ചാത്തലത്തിൽ കൂടിയാണ് വേട്ടൈയ്യൻ ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് വേട്ടയ്യന്‍ കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. ക്ലാസും മാസും ഒരേപോലെ ഒത്തു ചേര്‍ന്ന രീതിയില്‍ ആയിരിക്കും രജനികാന്തിന്റെ കഥാപാത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്കെത്തുന്നത്.തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബാട്ടിയും ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്. രജനിക്ക് വില്ലനായി മലയാളി താരം സാബുമോന്‍ അബ്ദു സ എത്തുന്നു എന്നതാണ് ചിത്രത്തിലെ വലിയൊരു സര്‍പ്രയിസ്. ആഴത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളും ശക്തമായ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളും ചേര്‍ന്നുകൊണ്ടുള്ള ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനകള്‍ ആണ് ട്രെയിലര്‍ നല്‍കുന്നത്.