തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 170-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അടുത്തിടെ പ്രശസ്ത ബോളിവുഡ് നിർമ്മാതാവായ സജിത്ത് നദിയാവാല ചെന്നൈക്ക് വന്ന് രജനികാന്തിനെ നേരിൽ കണ്ടിരിക്കുന്നത്. ഈ ഫോട്ടോ അപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. സജിത്ത് നദിയാവാല രജനികാന്തിനെ കണ്ടത് രജനികാന്തിന്റെ ബയോപിക് നിർമ്മിക്കാനുള്ള ചർച്ചകൾ നടത്താനായിരുന്നു എന്നും, അതിന് രജനികാന്ത് സമ്മതിക്കുകയും ചെയ്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങളോടുകൂടിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.