NEWS

റിലീസിന് മുൻപ് തന്നെ വമ്പൻ തുക നേടിയ രജനികാന്തിന്റെ 'വേട്ടൈയ്യൻ'

News

സൂപ്പർസ്റ്റാർ രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'വേട്ടൈയ്യൻ'  ആണ്. സൂര്യ നായകനായ 'ജയ്ബീം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജിനികാന്തിനൊപ്പം അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ, മഞ്ജു വാരിയർ, തുഷാര വിജയൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം  തമിഴകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്.
 തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ലൈക്ക' ഏകദേശം 175 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 10-ന് റിലീസാകാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്  ചിത്രത്തിന്റെ OTT അവകാശം വൻ തുകക്ക് വിറ്റുവെന്നുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.    ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ OTT അവകാശം വാങ്ങിയിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ ഏറ്റവും കൂടിയ തുകയ്ക്കാണ് ചിത്രത്തിന്റെ OTT അവകാശം വിറ്റിരിക്കുന്നത് എന്നുള്ളത് പ്രത്യേകതയാണ്. എന്നാൽ തുക സംബന്ധമായുള്ള വിവരം പുറത്തുവന്നിട്ടില്ല.
  ടി.ജെ. ജ്ഞാനവേല്‍  ഇതിന് മുൻപ് സംവിധാനം ചെയ്ത  'ജയ്ഭീം' കോവിഡ് കാലഘട്ടത്തിൽ നേരിട്ട് ആമസോണ്‍ വഴി OTT-യിലാണ് റിലീസായത്. ഈ ചിത്രത്തിന്റെ കഥ സമൂഹത്തിൽ ഒരു ചലനം സൃഷ്ടിച്ച് വൻ വിജയമായിരുന്നു. അതുപോലെ തന്നെ 'വേട്ടൈയ്യൻ' ചിത്രവും  വ്യത്യസ്തമായ ഒരു തിരക്കഥയോടുകൂടിയാണത്രെ ഒരുങ്ങിവരുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം നൽകുന്നത് ഇങ്ങിനെ ഒരുപാട് പ്രത്യേകതകളോടുകൂടി വരാനിരിക്കുന്ന ചിത്രമാണ് 'വേട്ടൈയ്യൻ'.


LATEST VIDEOS

Latest