2022 ഒക്ടോബർ മാസത്തിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'സർദാർ'. പി.എസ്.മിത്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയായിരുന്നു നായകനായി അഭിനയിച്ചത്. 'സർദാർ' സൂപ്പർ ഹിറ്റായതിനെ തുടർന്ന് പി.എസ്. മിത്രൻ ഇപ്പോൾ അതിൻ്റെ രണ്ടാം ഭാഗം ഒരുക്കി വരികയാണെന്നും ഈ ചിത്രത്തിൽ കാർത്തിക്കൊപ്പം നായികമാരായി പ്രിയങ്ക മോഹൻ, മലയാളി താരമായ മാളവിക മോഹനൻ, ആഷിക രഘുനാഥ് എന്നിവരും, വില്ലനായി എസ്.ജെ.സൂര്യയുമാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ മറ്റൊരു നായികയായി രജിഷ വിജയനും ജോയിൻ . ചെയ്തതായിട്ടുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. 'സർദാർ' ഒന്നാം ഭാഗത്തിൽ അച്ഛൻ കാർത്തിയുടെ ഭാര്യയുടെ വേഷം ചെയ്തിരുന്നത് രജിഷ വിജയാനായിരുന്നു. ഇപ്പോൾ താരം സർദാർ രണ്ടാം ഭാഗത്തിലും എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ നടന്നു വരികയാണ്. ഒന്നാം ഭാഗം നിർമ്മിച്ച 'പ്രിൻസ് പിക്‌ചേഴ്‌സ്' തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.