NEWS

"ഡയലോഗുകൾ കമന്റ്‌ ചെയ്യൂ..ചിലപ്പോ ബിരിയാണി കിട്ടിയാലോ"; സലിം കുമാറിന് വേറിട്ട പിറന്നാള്‍ ആശംസകളുമായി പിഷാരടി

News

സലിംകുമാറിനൊപ്പമുള്ള രമേശ് പിഷാരടിയുടെ ചെറുപ്പകാലത്തെ ചിത്രങ്ങളാണത്

മലയാളികളുടെ പ്രിയപെട്ട ഹാസ്യ നടനാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെയാണ് അഭിനയം ആരംഭിച്ചത്. തുടർന്ന് സിനിമയിലെത്തിയ സലീം കുമാര്‍ ദേശീയ പുരസ്‌കാരമടക്കം നേടിയ നടനും കൂടിയാണ്.  താരത്തിന്റെ 54-ാം പിറന്നാളാ യിരുന്നുകഴിഞ്ഞ ദിവസം.

താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ വേറിട്ട പിറന്നാളാശംസകളുമായി എത്തിയ രമേശ് പിഷാരടിയുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.

"സലീമേട്ടന്റെ ജന്മദിനം, നിങ്ങൾക്കിഷ്ട്ടപ്പെട്ട ഡയലോഗുകൾ കമന്റ്‌ ചെയ്യൂ, നമുക്ക് ചിരിക്കാം സന്തോഷിക്കാം "ചിലപ്പോ ബിരിയാണി കിട്ടിയാലൊ " എന്ന അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി സലിം കുമാറിന് പിറനാൾ ആശംസകൾ നേർന്നത്.

അടികുറിപ്പിനൊപ്പം രമേശ് പിഷാരടി പങ്കുവെച്ച് ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. സലിംകുമാറിനൊപ്പമുള്ള രമേശ് പിഷാരടിയുടെ ചെറുപ്പകാലത്തെ ചിത്രങ്ങളാണത്. ഇരുവരും ഒരുമിച്ച് സ്റ്റേജില്‍ നിന്നു ഷോ ചെയ്യുന്നതിന്‍റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇതോടെ നിരവധി പേർ ഡയലോഗുകളും പിറനാൾ ആശംസകളുമായി രംഗത്തെത്തി.


LATEST VIDEOS

Top News