രൺബീർ കപൂര്‍ നായകനാകുന്ന ആനിമലിന്‍റെ റിലീസ് തീയതിയില്‍ മാറ്റം. ചിത്രത്തിന്‍റെ വി.എഫ്,ഏക്.സ് ജോലികള്‍ ഇനിയും പൂര്‍ത്തിയാവാന്‍ ഉള്ളതുകൊണ്ടാണ് റിലീസ് തീയതി മാറ്റി വച്ചത്. ഓഗസ്റ്റ് 11 നായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. ഡിസംബര്‍ 1 ആണ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി. അനില്‍ കപൂര്‍, ബോബി ഡിയോള്‍,രശ്മിക മന്ദാന,ശക്തി കപൂര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ റെഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ സന്ദീപ് റെഡി വാങ്കയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹിന്ദി,തമിഴ്, തെലുങ്ക്,കന്നട, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി റിലീസ് ചെയ്ത ആനിമലിന്‍റെ പ്രീ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ടീ സീരീസ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.