NEWS

രശ്മിക മന്ദാനയുടെ 80 ലക്ഷം രൂപ തട്ടിയെടുത്ത മാനേജരെ പുറത്താക്കി

News

നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്. 

ഹൈദരാബാദ്: നടി രശ്മിക മന്ദാനയുടെ 80 ലക്ഷം രൂപ തട്ടിയെടുത്ത് മാനേജർ. കരിയറിന്റെ തുടക്കകാലം മുതൽ താരത്തിനൊപ്പമുള്ള മാനേജരാണ് പണം തട്ടിയെടുത്തത്. സംഭവം മനസ്സിലാക്കിയ നടി, മാനേജരെ പുറത്താക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

രശ്മിക സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. നടിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണു വിവരം പുറത്തുവിട്ടത്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണു രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്. 


LATEST VIDEOS

Top News