ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ തനിക്ക് സോഷ്യൽ മീഡിയയിൽ നിന്നുള്ള അധിക്ഷേപം കേട്ട് മതിയായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
എന്റെ ശരീരത്തിൽ സോഷ്യൽ മീഡിയയിലെ ആളുകൾക്ക് പ്രശ്നമുണ്ട്. ഞാൻ വർക്ക് ഔട്ട് ചെയ്താൽ അവർ പറയും ഞാൻ ഒരു പുരുഷനെ പോലെയാണെന്ന്, ഞാൻ അധികം വർക്ക് ഔട്ട് ചെയ്തില്ലെങ്കിൽ പറയും തനിക്ക് ഭയങ്കര വണ്ണമാണെന്ന്. ഞാൻ അധികം സംസാരിച്ചാൽ പറയും ഉച്ചത്തിൽ അലറുകയാണെന്ന്, സംസാരിച്ചില്ലെങ്കിൽ പറയും ആറ്റിട്യുട് ആണെന്ന് പറയും.
'ഞാൻ ഒന്ന് ശ്വാസമെടുത്താലും ആളുകൾക്ക് പ്രശ്നമുണ്ട്. ഞാൻ എന്ത് ചെയ്താലും പ്രശ്നം. അപ്പോൾ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഞാൻ പോകണോ അതോ നിൽക്കണോ? ഒരു അഭിമുഖത്തിൽ രശ്മിക ചോദിക്കുന്നു.
ആളുകൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും നിരന്തരമായ അക്രമങ്ങൾ തന്നെ മാനസികമായി ബാധിക്കുന്നുണ്ടെന്നും രശ്മിക പറഞ്ഞു.
'നിങ്ങൾക്ക് എന്നിൽ നിന്ന് എന്ത് മാറ്റമാണ് വേണ്ടതെന്ന് എന്നോട് പറയൂ, ഞാൻ ശ്രമിക്കാം...." നിങ്ങൾ ഇതിനെക്കുറിച്ച് വ്യക്തത നൽകുന്നില്ല, പക്ഷേ നിങ്ങൾ എന്നെക്കുറിച്ച് മോശമായി സംസാരിക്കുമ്പോൾ ഞാൻ എന്തുചെയ്യണം,' രശ്മിക മന്ദാന കൂട്ടിച്ചേർത്തു...
മിഷൻ മജ്നു' ആണ് രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.സിദ്ധാർത്ഥ് മലഹോത്ര നായകനായ ചിത്രം ജനുവരി 20 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. 'പുഷ്പ 2' എന്ന ചിത്രത്തിനായി തയ്യാറെടുക്കുകയാണ് രശ്മിക. ഇത് കൂടാതെ രൺബീർ കപൂർ നായകനാകുന്ന 'അനിമൽ' എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്.