NEWS

തമിഴ്നാട്ടിൽ റീ-റിലീസ് ചിത്രങ്ങൾ പുതിയ സിനിമകൾക്കു തലവേദനയാകുന്നു?

News

തമിഴ്നാട്ടിൽ ഇപ്പോൾ പഴയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ-റിലീസ് ചെയ്യുന്ന പ്രവണത കൂടി വരികയാണ്. ഇതിന് കാരണം ഇപ്പോൾ റിലീസാകുന്ന പുതിയ ചിത്രങ്ങളെക്കാട്ടിലും ചില പഴയ സിനിമകൾക്ക്   ആരാധകർ നൽകുന്ന ആദരവാണ്. ഇതിന്  ഒരു ഉദാഹരണമാണ് ഈയിടെ വിജയ്  നായകനായ 'ഗില്ലി' എന്ന ചിത്രം റീ-റിലീസായതും, രണ്ട് ദിവസം കൊണ്ട് 10 കോടിയോളം കളക്ഷൻ നേടിയതും. പഴയ ചിത്രങ്ങളുടെ റീ-റിലീസ് ഇപ്പോൾ  കോളിവുഡിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. കാരണം ഓരോ ആഴ്ചയും പുറത്തിറങ്ങുന്ന ചെറിയ പുതിയ സിനിമകൾക്ക് ഇത്തരത്തിലുള്ള റീ-റിലീസ് ചിത്രങ്ങൾ തലവേദനയാകുകയാണ്. തമിഴിൽ ഈ വർഷം നാല് മാസത്തിനുള്ളിൽ 75 ലധികം സിനിമകൾ പുറത്തിറങ്ങി. ഇതിൽ 5 ചിത്രങ്ങൾ മാത്രമാണ്  മുൻനിര താരങ്ങളുടേതായി പുറത്തുവന്നത്. മറ്റുള്ള   70 സിനിമകളും ചെറിയ ബജറ്റ് ചിത്രങ്ങളായിരുന്നു.  ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾക്ക് തിയേറ്ററുകൾ ലഭിക്കാൻ എപ്പോഴും പ്രയാസമാണ്. കിട്ടിയാലും ഒന്നു രണ്ട് രാത്രി ഷോകൾ മാത്രം. അതേസമയം മുൻനിര താരങ്ങളുടെ റീ-റിലീസ് ചിത്രങ്ങൾക്ക് തിയറ്ററുകാർ മുൻഗണന നൽകുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ അന്യഭാഷാ ചിത്രങ്ങളുടെ വരവും, അതിൽ മിക്ക ചിത്രങ്ങൾ വിജയിക്കുകയും ചെയ്യുന്ന കാര്യവും പുതിയ ചെറുകിട സിനിമകളുടെ നിർമ്മാതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണെകിൽ ചെറുകിട ചിത്രങ്ങളുടെ നിർമ്മാണം നിറുത്തിവെക്കേണ്ടി വരും എന്നാണു ചില നിർമ്മാതാക്കൾ പറയുന്നത്.


Feactures