NEWS

അഭിനയ വഴികൾ... ഡോ. രജിത്കുമാർ

News

 

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ സ്വദേശിയായ ഡോ. രജിത്കുമാർ കേരള-ഗാന്ധി സർവ്വകലാശാലകളിലും കോളേജുകളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിൽ കലാപരിപാടികളിലൂടെ അൻപതിലധികം വിജയങ്ങൾ. റ്റി.എസ്. സുരേഷ്ബാബുവിന്റെ മാന്യന്മാർ, തുളസിദാസിന്റെ മന്ത്രികുമാരൻ, രാജീവ് അഞ്ചലിന്റെ ഋഷിവംശം തുടങ്ങിയ സിനിമകളിലും ദൂരദർശൻ സംപ്രേഷണം ചെയ്ത്  സുനിൽ പാറപ്പുറം സംവിധാനം നിർവ്വഹിച്ച തിരകൾ എന്ന സീരിയലിലും അഭിനയിച്ചു.

തുടർന്ന് കാലടി ശ്രീശങ്കരാചാര്യ കോളേജിൽ അധ്യാപകനായി പ്രവേശിച്ചു. പ്ലസ് ഒൺ, പ്ലസ് ടൂ ക്ലാസുകളിലെ ബോട്ടണി, ബയോളജി പുസ്തകങ്ങൾ എഴുതി. കൂടാതെ ഭഗവത്ഗീത, ബൈബിൾ, ഖുർആൻ, ഉപനിഷത്തുക്കൾ, വിവേകാനന്ദ സാഹിത്യ സർവ്വസ്വം, രാമായണം, ഭാഗവതം, മഹാഭാരതം തുടങ്ങിയ കൃതികളെ വിശദീകരിച്ചുകൊണ്ടുള്ള പത്തോളം ഗ്രന്ഥങ്ങൾ രചിച്ചു.

 

2020 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 എന്ന ജനപ്രിയ പരിപാടിയിലൂടെ ശ്രദ്ധേയനായി.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിൽ ഡബിൾ റോൾ ചെയ്തു. ഈശോ, ആട്ടോറിക്ഷാക്കാരന്റെ ഭാര്യ, അ 4 ആപ്പിൾ, ഡാർവിൻ, ഒരു ശ്രീലങ്കൻ സുന്ദരി, പേപ്പട്ടി തുടങ്ങിയ  സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

                                                                                                                                            ഇക്കൂട്ട്സ് രഘു


LATEST VIDEOS

Latest