'കടലോര കവിതൈകൾ' എന്ന തമിഴ് ചിത്രം മുഖേന സിനിമയിൽ പ്രവേശിച്ച മലയാളി താരമാണ് രേഖ. ഇവർ ഒരുപാട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ താരത്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന തമിഴ് ചിത്രമാണ് 'മിരിയംമാ'. പെൺ സംവിധായികയായ മാലതി നാരായൺ
സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ രേഖ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ ആസ്പതമാക്കിയുള്ളതാണ്. അതായത് മാതൃത്വത്തിന്റെ അനുഭവം ഉൾക്കൊള്ളാൻ തയ്യാറെടുക്കുന്ന ഒരു മുതിർന്ന സ്ത്രീയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥ! ഈ ലോകത്തിൽ പെണ്ണായി ജനിച്ച എല്ലാവർക്കും പൂവണിഞ്ഞ് അമ്മയാകാനുള്ള ആഗ്രഹം ഉണ്ടായിരിക്കും. അങ്ങിനെയിരിക്കെ 50 വയസ്സിനു മുകളിലുള്ള ഒരു സ്ത്രീ കൃത്രിമ ബീജസങ്കലനത്തിലൂടെ അമ്മയാകാൻ ആഗ്രഹിക്കുന്നു. അങ്ങിനെ കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ ജനിപ്പിക്കാൻ ആ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സെന്റിമെൻറ്സിനും, കോമഡിക്കും പ്രാധാന്യം നൽകി ചിത്രീകരിച്ചു വരുന്ന ഈ ചിത്രത്തിൽ രേഖക്കൊപ്പം അഭിനയിക്കുന്ന മറ്റു താരങ്ങൾ എഴിൽ ദുരൈ, സ്നേഹകുമാർ, അനിതാ സമ്പത്ത്, വി.ജെ.ആഷിഖ് തുടങ്ങിയവരാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഏ.ആർ.റഹ്‌മാന്റെ സഹോദരി ഏ.ആർ.റെഹൈനയാണ്. ഈ ചിത്രം തന്റെ സിനിമാ കാരിയറിൽ ഒരു വ്യത്യസ്ത ചിത്രമായിരിക്കും എന്ന് രേഖ തന്നെ റിപ്പോർട് നൽകിയിട്ടുണ്ട്. അടുത്ത് തന്നെ ഈ ചിത്രം തിയേറ്ററുകളിലെത്തുമത്രേ!